Connect with us

Saudi Arabia

പ്രവാസികാര്യവകുപ്പ് നിര്‍ത്തലാക്കിയ നടപടി പ്രവാസിദ്രോഹം: നവയുഗം

Published

|

Last Updated

ദമ്മാം:ലക്ഷക്കണക്കിന് മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ പ്രവാസികളെ ആശങ്കയിലാക്കിക്കൊണ്ട് നരേന്ദ്രമോഡി സര്‍ക്കാര്‍ കൈക്കൊണ്ട പ്രവാസികാര്യ വകുപ്പ് നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രവാസി സമൂഹത്തിന്റെ ഏറെക്കാലത്തെ ആവശ്യവും അഭ്യര്‍ത്ഥനയും മാനിച്ചു കൊണ്ട്, പ്രവാസികളുടെ ക്ഷേമ കാര്യങ്ങളില്‍ ഇടപെടുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ച പ്രവാസികാര്യവകുപ്പ് ഇല്ലാതാക്കാന്‍ തീരുമാനിച്ചതിലൂടെ, പ്രവാസികളോടുള്ള പരസ്യമായ അവഗണനയാണ് മോഡി സര്‍ക്കാര്‍ കാണിച്ചിരിയ്ക്കുന്നത്.

നിതാഖാത് പോലുള്ള സ്വദേശിവത്കരണ പരിപാടികള്‍ ശക്തമാക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ശ്രമിക്കുന്നതിനിടെ, വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന നൂറുകണക്കിന് വിഷയങ്ങളിലെ നൂലാമാലകളില്‍ ഒന്നു മാത്രമായി പ്രവാസികാര്യം മാറുമ്പോള്‍, നഷ്ടമാകാന്‍ പോകുന്നത് ബന്ധിതമായി ലഭിയ്‌ക്കേണ്ട നീതിയും, സഹായങ്ങളുമാണ്.
തീരുമാനം നടപ്പിലായാല്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ പ്രവാസി മന്ത്രാലയം പോലുമില്ലാതാകുന്ന സ്ഥിതി സംജാതമായി കാര്യങ്ങള്‍ അങ്ങേയറ്റം ഗുരുതരമാകുമെന്നും നവയുഗം മുന്നറിയിപ്പ് നല്‍കി. തീരുമാനം പിന്‍വലിയ്ക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ഉണ്ണി പൂചെടിയലും, സെക്രെട്ടറി കെ.ആര്‍.അജിത്തും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.