Connect with us

Kerala

പിണറായിക്കെതിരായ നീക്കം രാഷ്ട്രീയപ്രേരിതം: സിപിഐഎം

Published

|

Last Updated

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരെ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ സിപിഎം. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയും ആര്‍എസ്എസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍. പിണറായിയെ കുറ്റവിമുക്തനാക്കി സിബിഐ കോടതി വിധിവന്നിട്ട് രണ്ട് വര്‍ഷവും രണ്ട് മാസവും കഴിഞ്ഞു. ഇതുവരെ ഉമ്മന്‍ചാണ്ടി ഉറങ്ങുകയായിരുന്നോയെന്നും കോടിയേരി ചോദിച്ചു.

സര്‍ക്കാര്‍ നീക്കം രാഷ്ട്രീയ വൈരം കാരണമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. നിമയസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ഉമ്മന്‍ചാണ്ടിയുടെ നീക്കമാണിത്. സോളാര്‍ അഴിമതിയില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി പുതിയ കാര്യങ്ങള്‍ കെട്ടിച്ചമക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടേത് വിലകുറഞ്ഞ രാഷ്ട്രീയ നീക്കമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. സിപിഎമ്മിനെതിരെയുള്ള ഗൂഢാലോചനയാണിത്. ഗൂഢാലോചനയിലേക്ക് ഉമ്മന്‍ചാണ്ടി കോടതിയെ വലിച്ചിഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Latest