Connect with us

Kerala

വിഴിഞ്ഞം തുറമുഖം നിര്‍മ്മാണം തടയണമെന്ന ഹരജി സുപ്രീംകോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. തുറമുഖത്തിനുള്ള പാരിസ്ഥിതിക അനുമതി ചോദ്യം ചെയ്തുള്ള ഹരജികള്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ പരിഗണിക്കുന്നതിനാല്‍ ഹരജി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഗ്രീന്‍ ട്രിബ്യൂണലിന്റെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി അടുത്ത ബുധനാഴ്ച പരിഗണിക്കും.