Connect with us

National

പഠാന്‍കോട്ട് ഭീകരാക്രമണം: പാക് അന്വേഷണ സംഘം ഇന്ത്യയിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: പഠാന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട നടപടികള്‍ പാകിസ്താന്‍ വേഗത്തിലാക്കുന്നു. ആക്രമണം അന്വേഷിക്കുന്ന സംഘം കൂടുതല്‍ തെളിവെടുപ്പിനായി ഇന്ത്യയിലേക്ക് വന്നേക്കും. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ ഇന്ന് അറസ്റ്റ് ചെയ്തു. ജെയ്‌ഷെ മുഹമ്മദിന്റെ പാക് ഓഫീസും സീല്‍ ചെയ്തു.

ജെയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിന് പിന്നിലെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട തെളിവുകളും ഇന്ത്യ കൈമാറിയിരുന്നു. എന്നാല്‍ ഇന്ത്യ കൈമാറിയ ഫോണ്‍ നമ്പറുകള്‍ പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ സംഘം ഇന്ത്യയെ അറിയിച്ചിരുന്നു. ജനുവരി രണ്ടിനായിരുന്നു പഠാന്‍കോട്ടിലെ വ്യോമസേനാത്താവളം ഭീകരര്‍ ആക്രമിച്ചത്. ഏഴ് സൈനികര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.