Connect with us

Gulf

അമീര്‍ ഹമദ് പോര്‍ട്ട് സന്ദര്‍ശിച്ചു

Published

|

Last Updated

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഹമദ് തുറമുഖം സന്ദര്‍ശിക്കുന്നു. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ താനി സമീപം

ദോഹ: ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഹമദ് തുറമുഖം സന്ദര്‍ശിച്ചു. ഭാഗികമായി പ്രവര്‍ത്തനം തുടങ്ങിയ തുറമുഖത്തില്‍ ഇന്നലെ രാവിലെയാണ് സന്ദര്‍ശനത്തിനെത്തിയത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ താനിയും അമീറിനൊപ്പമുണ്ടായിരുന്നു.
കണ്ടെയ്‌നര്‍ സ്റ്റേഷനും പ്രാഥമിക പ്രവര്‍ത്തന കേന്ദ്രവും ഉം അല്‍ ഹൗല്‍ സാമ്പത്തിക മേഖലയിലേക്കുള്ള പാതയും പോര്‍ട്ട് ബേസിനും അമീര്‍ നോക്കിക്കണ്ടു. തുറമുഖത്തിന്റെ പ്രവര്‍ത്തനവും ഭാവി പദ്ധതികളും സംന്ധിച്ചു അധികൃതര്‍ അമീറിന് വിശദീകരിച്ചു കൊടുത്തു. കപ്പല്‍ തുറമുഖത്ത് എത്തുന്നതും ചരക്കിറക്കുന്നതും നേരില്‍ കണ്ട് അമീര്‍ മനസിലാക്കി. തുറമുഖം സംബന്ധിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയും അദ്ദേഹം വീക്ഷിച്ചു. ഹമദ് തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങളും മറ്റും സൂക്ഷ്മമായി പ്രതിപാദിക്കുന്നതാണ് ഡോക്യുമെന്ററി.
തുറമുഖത്ത് ഒരുക്കിയിരിക്കുന്ന സുരക്ഷാ സൗകര്യങ്ങള്‍, സാങ്കേതിക സംവിധാനങ്ങള്‍, മറ്റു ക്രമീകരണങ്ങള്‍, വിവിധ കേന്ദ്രങ്ങള്‍, കസ്റ്റംസ് പരിശോധനാ കേന്ദ്രവും സംഭരണകേന്ദ്രവും തുടങ്ങി എല്ലാ ക്രമീകരണങ്ങളും ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നുണ്ട്.