Connect with us

Gulf

അബുദാബിയെയും വടക്കന്‍ എമിറേറ്റുകളെയും ബന്ധിപ്പിക്കാന്‍ പുതിയ ഹൈവേ

Published

|

Last Updated

നിര്‍ദിഷ്ട അബുദാബി-വടക്കന്‍ എമിറേറ്റ് സമാന്തര ഹൈവേ

അബുദാബി: അബുദാബിയെയും വടക്കന്‍ എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന ഒരു ഹൈവേ കൂടി പൊതുമരാമത്ത് വകുപ്പിന്റെ പരിഗണനയില്‍.
എമിറേറ്റ്‌സ് റോഡിന് സമാന്തരമായാണ് ഹൈവെ നിര്‍മിക്കുക. ദുബൈക്കും ഷാര്‍ജക്കുമിടയില്‍ എമിറേറ്റ്‌സ് റോഡില്‍ ഒരു പാലം നിര്‍മിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. എമിറേറ്റ്‌സ് റോഡിന്റെ വികസനവും അജണ്ടയിലുണ്ട്. ഷാര്‍ജയില്‍ മൂന്ന് വരിയും ദുബൈയില്‍ ആറ് വരിയും വര്‍ധിപ്പിക്കാനാണ് ആലോചന. പരിഗണനയിലുള്ള സമാന്തര ഹൈവേയില്‍ ഏഴ് വരികളാണ് ഉണ്ടാവുക. 2007ന് ശേഷം 35 ശതമാനം റോഡ് വികസനം നടന്നിട്ടുണ്ടെന്ന് മന്ത്രാലയ അഡ്മിനിസ്‌ട്രേഷന്‍ മേധാവി അബ്ദുര്‍റഹ്മാന്‍ അല്‍ മഹ്മൂദ് പറഞ്ഞു. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പലവഴികളും തേടുന്നുണ്ട്. റോഡുകള്‍ വീതീകൂട്ടുകയല്ല മറിച്ച് കൂടുതല്‍ പാലങ്ങളും എക്‌സിറ്റുകളും ഏര്‍പ്പെടുത്തുകയാണ് മികച്ച വഴിയെന്നും അബ്ദുര്‍റഹ്മാന്‍ അല്‍ മഹ്മൂദ് വ്യക്തമാക്കി.

Latest