Connect with us

International

യുഎസില്‍ വിസാ നിരക്കുകള്‍ ഉയര്‍ത്തി; ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് തിരിച്ചടി

Published

|

Last Updated

ന്യൂയോര്‍ക്ക്: എച്ച് വണ്‍ ബി, എല്‍ വണ്‍ വിഭാഗത്തില്‍പ്പെട്ട വിസകള്‍ക്ക് യുഎസ് നിരക്ക് വര്‍ധിപ്പിച്ചു. 4500 ഡോളര്‍ (ഏകദേശം മൂന്ന് ലക്ഷം രൂപ) വരെയാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. 2015 ഡിസംബര്‍ 18ന് പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. ഇതിന് ശേഷം സമര്‍പ്പിച്ച അപേക്ഷകര്‍ എച്ച് 1 ബി വിസക്ക് നാലായിരം ഡോളര്‍ അധികമായി നല്‍കണം. എല്‍ വണ്‍ എ, എല്‍ വണ്‍ ബി വിസയാണെങ്കില്‍ 4500 ഡോളറാണ് അധികമായി നല്‍കേണ്ടത്.

യുഎസില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഐടി കമ്പനികളെ നിരക്ക് വര്‍ധന പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിസാ നിരക്ക് വര്‍ധിപ്പിച്ചതോടെ ഐടി കമ്പനികള്‍ ഫീസ് ഉയര്‍ത്തിയിട്ടുണ്ട്. ഇത് ഐടി രംഗത്ത് തൊഴില്‍ തേടുന്നവര്‍ക്ക് കനത്ത തിരിച്ചടിയാകും. പുതിയ നിരക്കുകള്‍ക്ക് 2025 സെപ്തംബര്‍ 30 വരെയാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്.