Connect with us

Gulf

സ്തനാര്‍ബുദത്തിനെതിരെ കാമ്പയിന്‍

Published

|

Last Updated

ദുബൈ ടാക്‌സി കോര്‍പ്പറേഷന്റെ സഹകരണത്തോടെ തുംബൈ ഹോസ്പിറ്റല്‍
സ്തനാര്‍ബുദ ബോധവത്കരണം നടത്തിയപ്പോള്‍

ദുബൈ: ദുബൈ ടാക്‌സി കോര്‍പ്പറേഷന്റെ സഹകരണത്തോടെ തുംബൈ ഹോസ്പിറ്റല്‍ സ്തനാര്‍ബുദ ബോധവത്കരണ കാമ്പയിന് തുടക്കമിട്ടു. ഉദ്ഘാടനത്തിന്റെ ഭാഗമായി 35 പിങ്ക് ടാക്‌സികള്‍ ചേര്‍ന്ന് “പിങ്ക് റിബ്ബണ്‍” മാതൃകയില്‍ അണിനിരന്നു. പിങ്ക് ഡ്രൈവ് എന്ന പേരില്‍ നടക്കുന്ന കാമ്പയിന്റെ ഉദ്ഘാടനം എം ബി എം ഗ്രൂപ്പ്‌സ് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് മക്തൂം ജുമാ അല്‍ മക്തൂം നിര്‍വഹിച്ചു. ദുബൈ ടാക്‌സികോര്‍പ്പറേഷന്‍ സി ഇ ഒ ഡോ. യൂസുഫ് അല്‍ അലി, തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് തുംബൈ മൊയ്തീന്‍, വൈസ് പ്രസിഡന്റ് അക്ബര്‍ മൊയ്തീന്‍, തുംബൈ, ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രോവോസ്റ്റ് പ്രൊഫ. ഗീത അശോക് രാജ് എന്നിവര്‍ സന്നിഹിതരായിരുന്നു. സ്തനാര്‍ബുദത്തെക്കുറിച്ച് ഹെല്‍ത്ത് മാഗസിന്റെ നേതൃത്വത്തില്‍ സെമിനാറും സംഘടിപ്പിച്ചു. കൃത്യമായ ഇടവേളകളില്‍ നടത്തുന്ന സ്തനപരിശോധന മികച്ച പ്രതിരോധമാര്‍ഗമായി കാമ്പയിന്‍ എടുത്തുകാണിക്കുന്നു

Latest