Connect with us

National

ബീഹാറില്‍ സമൂസക്ക് 13.5 ശതമാനം ആഡംബര നികുതി

Published

|

Last Updated

പാറ്റ്‌ന: ബീഹാറില്‍ സമൂസക്ക് സംസ്ഥാന സര്‍ക്കാര്‍ 13.5 ശതമാനം ആഡംബര നികുതി ഏര്‍പ്പെടുത്തി. സമൂസ കൂടാതെ കിലോഗ്രാമിന് 500 രൂപയില്‍ അധികം വില വരുന്ന എല്ലാ മധുരപലഹാരങ്ങള്‍ക്കും ആഡംബര നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമൂസയെ കൂടാതെ കചൗരി എന്ന പലഹാരത്തിനും ആഡംബര നികുതി ചുമത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. മന്ത്രിസഭാ കോര്‍ഡിനേഷന്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബ്രജേഷ് മെഹ്‌റോത്ര ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിക്കുകയായിരുന്നു.
എല്ലാ തരത്തിലുമുള്ള യു പി എസ്, ബാറ്ററി പാര്‍ട്‌സുകള്‍, മണല്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, മുടിയില്‍ തേക്കാനുള്ള എണ്ണ എന്ന് തുടങ്ങി 23 വസ്തുക്കളിന്മേല്‍ ആഡംബര നികുതി ചുമത്തണമെന്ന വിവിധ വകുപ്പുകളുടെ ശിപാര്‍ശകളാണ് മന്ത്രി സഭ അംഗീകരിച്ചത്. അതേസമയം, സാമൂഹിക സന്ദേശം ഉള്‍ക്കൊള്ളുന്ന ചോക്ക് ആന്‍ഡ് ജസ്റ്റര്‍ എന്ന സിനിമക്കുള്ള വിനോദ നികുതി സര്‍ക്കാര്‍ വേണ്ടെന്നുവെച്ചിട്ടുണ്ട്.
മെഡിക്കല്‍ കോളജുകളിലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലും ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിക്കാന്‍ അവര്‍ക്ക് പ്രത്യേക അലവന്‍സ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു.

Latest