Connect with us

Kerala

മഅ്ദനിയ്ക്ക് വിചാരണ കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ബംഗലുരു സ്‌ഫോടനക്കേസില്‍ മഅ്ദനിയ്ക്ക് വിചാരണ കോടതിയെ സമീപിക്കാമെന്ന് സൂപ്രീം കോടതി.വിചാരണ ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് മഅ്ദനി നല്‍കിയ ഹര്‍ജി ഒരാഴ്ചയ്ക്കകം ബംഗലുരു കോടതിയില്‍ സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. തനിക്കെതിരെയുള്ള ഒമ്പതുകേസുകളിലെയും വിചാരണ ഒന്നിച്ച് നടത്തണമെന്നായിരുന്നു മഅ്ദനി ആവശ്യപ്പെട്ടിരുന്നത്. ഒരേ സാക്ഷിയെ പലതവണ വിളിച്ചു വരുത്തിയതിന് വിശദീകരിക്കണമെന്നും വിചാരണ എന്ന് പൂര്‍ത്തിയാക്കുമെന്നും ബംഗലുരു കോടതി അറിയിക്കണമെന്നും സൂപ്രിംകോടതി പറഞ്ഞു. ബംഗലുരു സ്‌ഫോടനക്കേസിലെ വിചാരണ നടപടികള്‍ വൈകുന്നതില്‍ സുപ്രീം കോടതി നേരത്തെ അത്യപ്തി രേഖപ്പെടുത്തിയിരുന്നു. നാലാഴ്ചക്ക് ശേഷം സുപ്രീംകോടതി വീണ്ടും കേസ് പരിഗണിക്കും.