Connect with us

Gulf

സ്വിഹ നിര്‍ത്തലാക്കിയത് ദന്തരോഗ ക്ലിനിക്കുകളെ ബാധിക്കുന്നു

Published

|

Last Updated

ദോഹ: ദേശീയ ആരോഗ്യ ഇന്‍ഷ്വറന്‍സ് കമ്പനിയായ സ്വിഹ നിര്‍ത്തലാക്കിയത് സ്വകാര്യ പോളിക്ലിനിക്കുകളെ വല്ലാതെ ബാധിച്ചു. പ്രത്യേകിച്ച് ദന്തസംരക്ഷണ ക്ലിനിക്കുകളടക്കമുള്ളവയില്‍ രോഗികളുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. ദന്തരോഗ ചികിത്സ രാജ്യത്ത് ചെലവേറിയതാണ്.
ദന്തപരിചരണ ക്ലിനിക്കുകളെ ബാധിച്ചതിനാല്‍ സ്വിഹയുടെ കാലയളവില്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ നല്‍കാന്‍ കഴിയില്ല. ബദല്‍ പദ്ധതികളുമായി മറ്റുചില ഇന്‍ഷ്വറന്‍സ് കമ്പനികള്‍ രംഗത്തുവരുന്നുണ്ടെങ്കിലും ആള്‍ക്കാര്‍ അവകളിലൊന്നും താത്പര്യം പ്രകടിപ്പിക്കുന്നില്ല. സ്വിഹയുടെ പ്രത്യേക ഇളവുകള്‍ ദുരുപയോഗം ചെയ്ത് ചില പോളിക്ലിനിക്കുകള്‍ കൂടുതല്‍ രോഗികളെ മറ്റിടങ്ങിലേക്ക് റഫര്‍ ചെയ്യുന്നതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, വിദേശികള്‍ നടത്തുന്ന പോളിക്ലിനിക്കുകളില്‍ രോഗികളെത്തുന്നുണ്ടെന്ന് ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സ്വിഹ പിന്‍വലിച്ചത് അവരെ ഭാഗികമായേ ബാധിച്ചിട്ടുള്ളൂ.
സ്വിഹ പിന്‍വലിച്ചതോടെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെ ഹെല്‍ത്ത് സെന്ററുകളില്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. സ്വിഹ ഒഴിവാക്കിയ പശ്ചാത്തലത്തില്‍ സുപ്രീം ഹെല്‍ത്ത് കൗണ്‍സില്‍ ആറു മാസത്തിനകം ബദല്‍ മാര്‍ഗം കണ്ടെത്തും.
ഖത്വരികളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ മുഖേനയായിരിക്കും ഇത്. ധനമന്ത്രാലയം മുഖേനയാണ് ഖത്വരി പൗരന്‍മാരുടെ മെഡിക്കല്‍ ബില്ലുകളിലുള്ള പണം നല്‍കുന്നത്.

Latest