Connect with us

Gulf

അപകടത്തില്‍ ഒരാള്‍ മരിച്ചു: ഹോവര്‍ ബോഡുകള്‍ക്ക് നിരോധം വരുന്നു

Published

|

Last Updated

ഹോവര്‍ ബോഡ്‌

ദുബൈ: ഹോവര്‍ ബോഡില്‍ സഞ്ചരിക്കുകയായിരുന്ന ഒരാള്‍ ഇലക്ട്രിക് പോസ്റ്റില്‍ തട്ടി മരിച്ചതായി ദുബൈ ഗതാഗത വിഭാഗം മേധാവി കേണല്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂഇ പറഞ്ഞു. ഏതാനും ദിവസം മുമ്പ് മുശ്‌രിഫ് പാര്‍ക്കിലാണ് അപകടം നടന്നത്. അടുത്തിടെയായി ഹോവര്‍ ബോഡുകള്‍ ദുബൈയില്‍ വ്യാപകമാണ്.
കാലുകൊണ്ട് നിയന്ത്രിച്ച് സഞ്ചരിക്കാവുന്ന ടൂ വീലറാണിത്. ഇതില്‍ സഞ്ചരിക്കുന്നവര്‍ അപകടത്തില്‍പെടാറുണ്ട്. പെട്ടെന്ന് കാലിന്റെ ബാലന്‍സ് തെറ്റുമ്പോഴാണ് അപകടം സംഭവിക്കുന്നത്. ഒരു ഫഌറ്റില്‍ ഹോവര്‍ ബോഡില്‍ സഞ്ചരിക്കുകയായിരുന്നയാള്‍ താഴെ വീണ് ഗുരുതരമായി പരുക്കേറ്റിരുന്നു. പൊതുസ്ഥലത്ത് ഇത്തരം ഹോവര്‍ ബോഡുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് കേണല്‍ മസ്‌റൂഇ പറഞ്ഞു. പൊതുനിരത്തുകളിലോ മാളുകളിലോ ഇവ ഉപയോഗിക്കാന്‍ പാടില്ല. വിമാനത്തില്‍ ഹാന്‍ ബാഗേജില്‍ ഇവ കയറ്റാറില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മസ്‌റൂഇ പറഞ്ഞു. കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ കാറിടിച്ച് ആറുവയസുള്ള സ്വദേശി മരിച്ചിരുന്നു.