Connect with us

Kozhikode

രണ്ട് കുട്ടിക്കള്ളന്മാര്‍ അറസ്റ്റില്‍; നാല് പേര്‍ രക്ഷപ്പെട്ടു

Published

|

Last Updated

കോഴിക്കോട്: വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമിലെ അന്തേവാസികളായ ആറ് അംഗ മോഷണ സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍. മറ്റ് നാല് പേര്‍ ഓടിരക്ഷപ്പെട്ടു.
ഇവരില്‍ നിന്ന് 30 മൊബൈല്‍ ഫോണുകളും നാല് ടാബുകളും ചേവായൂര്‍ പോലീസ് കണ്ടെടുത്തു. ബുധനാഴ്ച രാത്രി പട്രോളിംഗിനിടെ കടയില്‍ വെളിച്ചം കണ്ട് സംശയം തോന്നിയ പോലീസ് പരിശോധന നടത്തുകയായിരുന്നു. പോലീസിനെ കണ്ട് കുട്ടികള്‍ ഓടാന്‍ ശ്രമിച്ചെങ്കിലും രണ്ട് പേരെ എസ് ഐ യു കെ ഷാജഹാനും സംഘവും പിടികൂടുകയായിരുന്നു.

രണ്ട് പേരെയും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റാന്‍ ഉത്തരവിട്ടു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാല് പേര്‍ക്കായി പോലീസ് ജുവനൈല്‍ ഹോം സൂപ്രണ്ടിന് അപേക്ഷ നല്‍കും. കഴിഞ്ഞ ആഴ്ചയും ബുധനാഴ്ചയുമായി രണ്ട് ദിവസങ്ങളില്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് പോലീസിനോട് കുട്ടികള്‍ പറഞ്ഞത്. കുളിമുറിയുടെ വെന്റിലേറ്റര്‍ പൊളിച്ചാണ് ഇവര്‍ രാത്രി ജുവനൈല്‍ ഹോമില്‍ നിന്ന് പുറത്തേക്ക് കടന്നത്. ചേവായൂര്‍ എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സിനടുത്തും വെള്ളിമാട് കുന്ന് ജെ ഡി ടി സ്‌കൂളിന് സമീപവുമുള്ള കടകളിലാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. എല്ലാവരും 17 വയസ് പ്രായമുള്ളവരാണ്.

Latest