Connect with us

Kerala

സരിത ജയില്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് മുന്‍ ജയില്‍ ഡിജിപി

Published

|

Last Updated

കൊച്ചി: ജയിലില്‍ കഴിയവേ സരിത ജയില്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി.
സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണ് സരിതയെ പത്തനംതിട്ട ജയിലില്‍ നിന്ന് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയത്. സരിതയുടെ അമ്മ, അഭിഭാഷകന്‍, ബന്ധു എന്നീ മൂന്നു പേരെ മാത്രമാണ് കാണാന്‍ അനുവദിച്ചിരുന്നതെന്നും കമ്മീഷന്‍ മുമ്പാകെ അലക്‌സാണ്ടര്‍ ജേക്കബ് മൊഴി നല്‍കി.

ഒരിക്കല്‍ വാഹനത്തില്‍ ജയിലിലെത്തിയ ഒരു സംഘം ആളുകള്‍ സരിതയെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ചപ്പോള്‍ അതിനുള്ളില്‍ തോക്ക് കണ്ടെത്തി . തുടര്‍ന്ന് ഡി.ജി.പിയുമായി ജയില്‍ ഉദ്യോഗസ്ഥര്‍ ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് സംഘം രക്ഷപെടുകയായിരുന്നുവെന്നും മുന്‍ ഡി.ജി.പി സോളാര്‍ കമ്മീഷനെ അറിയിച്ചു.

പെരുമ്പാവൂരില്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം തിരികെ പത്തനംതിട്ട ജില്ലാ ജയിലില്‍ എത്തിച്ചപ്പോള്‍ നടത്തിയ പരിശോധനയില്‍ 21 പേപ്പറുകളില്‍ തയാറാക്കിയ കത്ത് സരിതയുടെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ഈ കത്ത് പിന്നീട് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന് കൈമാറി. ഈ രണ്ട് കത്തുകളിലെ വിശദാംശങ്ങള്‍ അറിയില്ലെന്നും അലക്‌സാണ്ടര്‍ ജേക്കബ് മൊഴി നല്‍കി.

---- facebook comment plugin here -----

Latest