Connect with us

Qatar

ഖത്വറിന്റെ 'വില കുറച്ച ഗ്യാസ്': ആദ്യ കാര്‍ഗോ ഇന്ത്യയിലെത്തി

Published

|

Last Updated

ദോഹ: ഗ്യാസ്‌വില പകുതിയോളം താഴ്ത്തി ഇന്ത്യയുമായുണ്ടാക്കിയ പുതിയ കരാറിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ ഗ്യാസ് കാര്‍ഗോ ഇന്ത്യയിലെത്തിയതായി റാസ് ഗ്യാസ് അറിയിച്ചു. പെട്രോനെറ്റ് കമ്പനി ഈ മാസം 13നാണ് ജേജി എല്‍ എന്‍ ജി ടെര്‍മിനലില്‍ കാര്‍ഗോ സ്വീകരിച്ചത്.
റാസ് ഗ്യാസുമായി നേരത്തേയുണ്ടായിരുന്ന കരാര്‍ പെട്രോനെറ്റ് ലംഘിച്ചതിനെത്തുടര്‍ര്‍ന്ന് ഒരു വര്‍ഷമായി നടന്നുവന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഡിസംബര്‍ 31നാണ് പുതിയ കരാറിലെത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സുപ്രധാന വ്യാപാര കരാറായി ചര്‍ച്ച ചെയ്യപ്പെട്ട ഇടപാടായിരുന്നു ഇത്. കരാര്‍ ലംഘിച്ചതിനെത്തുടര്‍ന്ന് ഇന്ത്യക്ക് ചുമത്തപ്പെട്ട വന്‍ തുകയുടെ പിഴ ഒഴിവാക്കിക്കൊടുത്തതിനു പുറമേ വില പകുതിയോളമായി താഴ്ത്തുകയും ചെയ്തിരുന്നു.
ഈ മാസം എട്ടിനാണ് അല്‍ തുമാമ ടാങ്കറില്‍ ലോഡ് ചെയ്ത് പുറപ്പെട്ടത്. അഞ്ചു ദിവസം കൊണ്ട് ഇന്ത്യയിലെത്തി സുരക്ഷിതമായി ഗ്യാസ് അണ്‍ലോഡ് ചെയ്തതായി റാസ് ഗ്യാസ് അറിയിച്ചു.

Latest