Connect with us

Gulf

ദുബൈ ടാക്‌സി കോര്‍പറേഷന് പുരസ്‌കാരം

Published

|

Last Updated

ദുബൈ ടാക്‌സി കോര്‍പറേഷന് അധികൃതര്‍ പുരസ്‌കാരം സ്വീകരിക്കുന്നു

ദുബൈ: യു എ ഇ നൂതനാശയ ആവിഷ്‌കാര സംരംഭത്തില്‍ ആര്‍ ടി എയുടെ ദുബൈ ടാക്‌സി കോര്‍പറേഷന് പുരസ്‌കാരം. ദുബൈ ക്വാളിറ്റി ഗ്രൂപ്പാണ് പുരസ്‌കാര ചടങ്ങ് സംഘടിപ്പിച്ചത്. ജനങ്ങള്‍ക്ക് കൂടുതല്‍ തൃപ്തികരമായ സേവനങ്ങള്‍ നല്‍കുന്നതിനുള്ള അംഗീകാരമാണിതെന്ന് സി ഇ ഒ ഡോ. യൂസുഫ് അല്‍ അലി അറിയിച്ചു. ദുബൈ ടാക്‌സി കോര്‍പറേഷന്‍ നടപ്പാക്കിയ സ്മാര്‍ട് നിരീക്ഷണം (സ്മാര്‍ട് മോണിറ്ററിംഗ്) ആണ് അവാര്‍ഡിന് അര്‍ഹമായത്. ഡ്രൈവര്‍മാരെയും ടാക്‌സിയെയും നിരീക്ഷിക്കുന്ന നടത്തിപ്പാണിത്. ക്ലീറ്റ് ഓപ്പറേഷന്‍സ് ആക്ടിംഗ് ഡയറക്ടര്‍ അമ്മാര്‍ അല്‍ ബുറൈഖി, ഓപറേഷന്‍സ് സ്‌പെഷ്യലിസ്റ്റ് മുവാഫഖ് താലിബ് എന്നിവരാണ് പുതിയ ആശയം കൊണ്ടുവന്നത്. അപകടങ്ങള്‍ കുറക്കാനും ഗതാഗത നിയമലംഘനങ്ങള്‍ കുറക്കാനും പുതിയ ആശയത്തിന് സാധ്യമാകും. 4,600 ടാക്‌സികളാണ് ദുബൈ ടാക്‌സി കോര്‍പറേഷനുള്ളത്. 24 മണിക്കൂറും സേവന നിരതമാണെന്ന് യൂസുഫ് അല്‍ അലി പറഞ്ഞു.

---- facebook comment plugin here -----

Latest