Connect with us

Uae

'റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിക്ക് സ്വാഗതം'

Published

|

Last Updated

വി സുനില്‍കുമാര്‍ ദുബൈയില്‍
വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു

ദുബൈ: കേരള സര്‍ക്കാര്‍ ഈയിടെ നടപ്പിലാക്കിയ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി (റിറ)യെ സ്വാഗതം ചെയ്യുന്നതായി അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി സുനില്‍കുമാര്‍ ദുബൈ ക്രൗണ്‍പ്ലാസ ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബില്‍ഡര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതിലൂടെ ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ക്കും പണത്തിനും മുന്‍തൂക്കം നല്‍കുന്നതിനുതകുന്ന നിയമങ്ങളാണ് റിറ മുന്നോട്ടുവെക്കുന്നത്. ഇത് നിര്‍മാണ മേഖലയെ സുരക്ഷിത നിക്ഷേപ മേഖലയാക്കി മാറ്റുമെന്ന് തനിക്കുറപ്പുണ്ടെന്ന് സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. റിയല്‍ എസ്റ്റേറ്റ് ഉപഭോക്താക്കള്‍ക്ക്, പ്രത്യേകിച്ച് പ്രവാസികളായ ഉപഭോക്താക്കള്‍ക്ക് മികച്ച സംരക്ഷണവും നിരവധി ആനുകൂല്യങ്ങളുമാണ് റിറ വിഭാവനം ചെയ്യുന്നത്. ശക്തമായ അടിത്തറയും പ്രൊഫഷണലിസവും ദീര്‍ഘവീക്ഷണവുമുള്ള ബ്രാന്‍ഡുകള്‍ക്കുമാത്രമെ റിറ നിയമങ്ങള്‍ക്ക് കീഴില്‍ വളരെ നന്നായി മുന്നോട്ടുപോകുവാനാകുകയുള്ളു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസികള്‍ക്ക് കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന് ഇത് വളരെ അനുകൂലമായ സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാസികളുടെ സൗകര്യാര്‍ഥം ദുബൈ കറാമയില്‍ അസറ്റ് ഹോംസ് സുസജ്ജമായ ഓഫീസ് ആരംഭിച്ചിട്ടുണ്ട്. ഷോമ കൃഷ്ണ, ഹസീം, അനീറ്റ ഗ്രേഷ്യസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു പ്രൊഫഷണല്‍ ടീം ഉപഭോക്താക്കളുടെ സേവനത്തിനായി ഇവിടെ ഉണ്ടെന്നും സുനില്‍കുമാര്‍ പറഞ്ഞു. വിവരങ്ങള്‍ക്ക്: 055-6795000.

Latest