Connect with us

Kozhikode

ഹജ്ജ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം ഹജ്ജ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. അത്യാഹിത വിഭാഗത്തിന് എതിര്‍ ഭാഗത്തുള്ള ഹംസാ ഫ് കെട്ടിടത്തില്‍ പ്രതീക്ഷ കമ്യൂനിറ്റി സെന്ററിനോട് ചേര്‍ന്നാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. കോഴിക്കോട് സൗത്ത്, നോര്‍ത്ത് മണ്ഡലങ്ങളിലെയും സമീപ പ്രദേശങ്ങളിലെയും ഹജ്ജ് അപേക്ഷകര്‍ക്ക് രാവിലെ ഒമ്പത് മുതല്‍ ഉച്ച തിരിഞ്ഞ് മൂന്ന് വരെ കമ്മിറ്റി ട്രെയ്‌നര്‍മാരുടെ സേവനം ലഭിക്കും. കേന്ദ്രത്തിന്റെ ഉദ്ഘാടനം സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം എം അഹ്മദ് മൂപ്പന്‍ നിര്‍വഹിച്ചു. കോഴിക്കോട് മണ്ഡലം ട്രെയ്‌നര്‍ ടി അബ്ദുല്‍ സലിം അധ്യക്ഷത വഹിച്ചു. കെ പി അബ്ദുല്‍ ഖാദര്‍ ,വി എം ബശീര്‍ അബൂബക്കര്‍, വി കെ അബ്ദുല്‍ സത്താര്‍, കെ സി മൊയ്തീന്‍കോയ, ഹനീഫ, റംല സംസാരിച്ചു.

Latest