Connect with us

Malappuram

നിത്യരോഗികള്‍ക്ക് സ്‌നേഹ വിരുന്നൊരുക്കി മഅ്ദിന്‍ വിദ്യാര്‍ഥികള്‍

Published

|

Last Updated

മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് വിദ്യാര്‍ഥികള്‍ രോഗികള്‍ക്കൊപ്പം

മലപ്പുറം: യാതനകളനുഭവിക്കുന്ന നിത്യ രോഗികള്‍ക്ക് സ്‌നേഹ വിരുന്നൊരുക്കി മഅ്ദിന്‍ വിദ്യാര്‍ഥികള്‍ മാതൃകയായി. പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി മേല്‍മുറി മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളാണ് സ്‌നേഹവിരുന്നുമായെത്തിയത്. മലപ്പുറം വലിയങ്ങാടിയില്‍ നടന്ന പരിപാടിയില്‍ മലപ്പുറം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല ടീച്ചര്‍ ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ വേദന തിരിച്ചറിയുന്നതാണ് വിദ്യാഭ്യാസത്തിന്റെ ആദ്യപാഠമെന്നും അത് തിരിച്ചറിഞ്ഞ് വിദ്യാര്‍ഥികള്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.
വലിയങ്ങാടി പാലിയേറ്റീവ് യൂനിറ്റിന്റെ പരിചരണത്തില്‍ കഴിയുന്ന നിത്യ രോഗികള്‍ക്കാണ് വിദ്യാര്‍ഥികള്‍ സദ്യയൊരുക്കിയത്. സീനിയര്‍ പ്രിന്‍സിപ്പല്‍ ഉണ്ണിപോക്കര്‍, പ്രിന്‍സിപ്പല്‍ സൈതലവിക്കോയ, മഅ്ദിന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ടി എ ബാവ, അബ്ബാസ് സഖാഫി, അബ്ദുര്‍റഹ്മാന്‍ സംബന്ധിച്ചു.