Connect with us

Malappuram

പരപ്പനങ്ങാടി ഫിഷിംഗ് ഹാര്‍ബറിന് ഫെബ്രുവരി 13ന് മുഖ്യമന്ത്രി ശിലയിടും

Published

|

Last Updated

പരപ്പനങ്ങാടി: അറുപത്തി മൂന്നു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന നിര്‍ദ്ദിഷ്ട പരപ്പനങ്ങാടി മത്സ്യബന്ധന തുറമുഖത്തിന് അടുത്തമാസം പതിമൂന്നിന് ചാപ്പപ്പടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനകര്‍മ്മം നടത്തുമെന്ന് മന്ത്രി അബ്ദുര്‍റബ്ബ് വാര്‍ത്താമ്മേളനത്തില്‍ അറിയിച്ചു. എല്ലാ ഭാഗത്തുള്ളവര്‍ക്കും സൗകര്യ പ്രദമായ സ്ഥലത്താണ് ഹാര്‍ബര്‍നിര്‍മിക്കുന്നത്. നിര്‍മാണ ചെലവിനുള്ള മുഴുവന്‍തുകയും ഒന്നിച്ചാണ് വകയിരുത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ സാമ്പത്തിക പ്രശ്‌നംമൂലം പ്രവൃത്തി ഒരുനിലക്കും തടസപ്പെടുകയില്ല. ഫിഷറീസ് മന്ത്രി കെ ബാബു, വ്യവസായ മന്ത്രി കുഞ്ഞാലികുട്ടി ചടങ്ങില്‍ പങ്കെടുക്കും. പുത്തന്‍കടപ്പുറം യു പി സ്‌കൂള്‍, ആലുങ്ങല്‍ ഫിഷറീസ് സ്‌കൂളുകള്‍ക്ക് നിര്‍മിക്കുന്ന പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം ഈമാസം ഇരുപത്തി എട്ടിന് മന്ത്രി ബാബു ശിലയിടുന്നതാനെന്നും മന്ത്രി അറിയിച്ചു. രണ്ടുകോടി രൂപ ചെലവില്‍ ചാപ്പപടി അഞ്ചപ്പുര ബീച്ചുറോഡിന്റെയും മുറിക്കല്‍, പാലത്തിങ്ങല്‍ ന്യൂ കട്ട് റോഡുകളുടെ നവീകരണ പ്രവൃത്തി ഉടന്‍ ആരംഭിക്കുന്നതാണ്. രണ്ടര കോടിയുടെ ആലുങ്ങല്‍ കടല്‍ഭിത്തിയുടെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു. രണ്ടരക്കോടി വീതമുള്ള തീരദേശ വൈദ്യുതിയും കുടിവെള്ള പദ്ധതിയും യാഥാര്‍ഥ്യമായി പരപ്പനങ്ങാടിയിലെ ഐ ഐ എസ് ടിയുടെ സ്ഥലമെടുപ്പ് പൂര്‍ത്തിയായി വരുന്നുണ്ട്. അധ്യയന വര്‍ഷത്തെ മൂന്നു ഡിഗ്രി ക്ലാസുകള്‍ ആരംഭിക്കാന്‍ നടപടിയായി. താനൂര്‍ റോഡില്‍ ഇതിനുള്ള കെട്ടിടവും മറ്റുസംവിധാനവും ഒരുക്കിയിട്ടുണ്ട്. പരപ്പനങ്ങാടി 110 കെ വി സബ്‌സ്റ്റേഷനും അടുത്തമാസം ഉദ്ഘാടനത്തിനൊരുങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു.

Latest