Connect with us

International

1500 വര്‍ഷം പഴക്കമുള്ള അസ്ഥികൂടത്തില്‍ നിന്ന് കൃത്രിമകാല്‍ കണ്ടെത്തി

Published

|

Last Updated

കാന്‍ബെറ: 1500 വര്‍ഷം പഴക്കമുള്ള മനുഷ്യ അസ്ഥികൂടത്തില്‍ നിന്ന് കൃത്രിമ കാല്‍ കണ്ടെത്തി. തെക്കന്‍ ആസ്‌ത്രേലിയയിലെ ഹേംബര്‍ഗില്‍ ഖനനം നടത്തുകയായിരുന്ന പുരാവസ്തു ഗവേഷകര്‍ക്കാണ് ഈ അസ്ഥികൂടം ലഭിച്ചത്. അസ്ഥികൂടത്തില്‍ ഇടതുകാലിന് പകരം മരവും ഇരുമ്പും ഉപയോഗിച്ച് ഉണ്ടാക്കിയ കൃത്രിമകാലാണ് ഉണ്ടായിരുന്നത്. 2013ലാണ് ഈ അസ്ഥികൂടം കണ്ടെടുത്തതെങ്കിലും ഇപ്പോഴാണ് ഇതുസംബന്ധിച്ച് പുരാവസ്തു ഗവേഷകര്‍ വെളിപ്പെടുത്തുന്നത്.

ആറാം നൂറ്റാണ്ടില്‍ ജീവിച്ച ഏതോ ഉന്നതകുലജാതരില്‍പ്പെട്ടയാളുടെ അസ്ഥികൂടമാകാം ഇതെന്നാണ് ഗവേഷകര്‍ കരുതുന്നത്. വൈദ്യശാസ്ത്രരംഗം പുരോഗതി പ്രാപിച്ചിട്ടില്ലാത്ത അക്കാലത്ത് കൃത്രിമ കാല്‍ ഉപയോഗിച്ചതായുള്ള കണ്ടെത്തല്‍ ഗവേഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. ഈ കൃത്രിമ കാല്‍ ഉപയോഗിച്ച് അയാള്‍ രണ്ട് വര്‍ഷമെങ്കിലും ജീവിച്ചിട്ടുണ്ടാകുമെന്ന് ആസ്‌ത്രേലിയന്‍ ആര്‍ക്കിയോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ സബൈന്‍ ലഡസ്‌റ്റെയ്റ്റര്‍ പറഞ്ഞു.