Connect with us

National

സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്ക് പതിനായിരം കോടി രൂപയുടെ ഫണ്ട്

Published

|

Last Updated

സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നേരന്ദ്ര മോഡിയും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും

ന്യൂഡല്‍ഹി: രാജ്യത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യാ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടക്കം കുറിച്ചു. രാജ്യത്തെ സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പതിനായിരം കോടി രൂപയുടെ ഫണ്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങള്‍ക്ക് നികുതി ഇളവ് ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ട്അപ്പുകളുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ആദ്യ മൂന്ന് വര്‍ഷത്തേക്ക് പരിശോധന പാടില്ല. ഈ കാലയളവില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നികുതി ഇളവും നല്‍കും.

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് വളരാന്‍ അനുയോജ്യമായ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങള്‍ നിരവധി ഉണ്ടാകുന്നുണ്ടെങ്കിലും പലതും പാതിവഴിയില്‍ നിലക്കുകയാണ്. എന്നാല്‍ അതുമായി മുന്നോട്ടുപോകുന്നവര്‍ വിജയിക്കുന്നുണ്ട്. ഇത് കണ്ട് മറ്റു പലരും സ്റ്റാര്‍ട്ട്അപ്പ് പദ്ധിതകള്‍ക്ക് തയ്യാറാകുന്നുണ്ടെന്നും സ്റ്റാര്‍ട്ട്അപ്പ് സംരംഭം വിജയിക്കാന്‍ സാഹസികം കൂടി ആവശ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.