Connect with us

International

ആണവകരാര്‍ പാലിച്ചു; ഇറാന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കി

Published

|

Last Updated

ടെഹ്‌റാന്‍: ആണവകരാര്‍ യാഥാര്‍ഥ്യമായതിന് പിന്നാലെ ഇറാനുമേല്‍ ചുമത്തിയ ഉപരോധം അന്താരാഷ്ട്ര സമൂഹം പിന്‍വലിച്ചു. ആണവ കരാറില്‍ ഒപ്പുവെച്ച ഇറാന്റെ നടപടി ലോകസമാധാനത്തിന് മുതല്‍കൂട്ടാണെന്ന് വ്യക്തമാക്കിയാണ് യൂറോപ്യന്‍ യൂണിയന്‍ ഉപരോധം പിന്‍വലച്ചതായി അറിയിച്ചത്.

കഴിഞ്ഞ ജൂലൈയിലാണ് ഇറാന്‍ ആണവകരാറില്‍ ഒപ്പുവെച്ചത്. കരാര്‍ വ്യവസ്ഥകള്‍ ഇറാന്‍ പാലിക്കുന്നുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഉപരോധം നീക്കുന്നതെന്ന് യൂറോപ്യന്‍ യൂണിയന്‍ മേധാവി ഫെഡറിക്ക മൊഖേറിനി അറിയിച്ചു. അന്താരാഷ്ട്ര ആണവോര്‍ജ സമിതി നടത്തിയ പരിശോധനയില്‍ ഇക്കാര്യം വ്യക്തമാകയിരുന്നു.

ഉപരോധം നീക്കിയതോടെ ഇറാനില്‍ നിുള്ള എണ്ണ വില്‍പ്പന അന്താരാഷ്ട്ര വിപണിയില്‍ പുനരാരംഭിക്കും. യുഎസില്‍ തടവിലാക്കപ്പെട്ടിരുന്ന ഇറാന്‍കാരെയും മോചിപ്പിച്ചിട്ടുണ്ട്.