Connect with us

Ongoing News

ബഹിരാകാശത്ത് വിരിഞ്ഞ ആദ്യ പൂവിന്റെ ദൃശ്യം പുറത്തുവിട്ടു

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ സ്ഥാപനമായ നാസയുടെ ശാസ്ത്രജ്ഞര്‍ ബഹിരാകാശത്ത് മുളപ്പിച്ച ചെടിയില്‍ പൂവ് വിരിഞ്ഞു. പൂ വിരിഞ്ഞു നില്‍ക്കുന്ന ചെടിയുടെ ചിത്രം ബഹിരാകാശ ശാസ്ത്രജ്ഞനായ സ്‌കോട്ട് കെല്ലി ട്വീറ്ററിലൂടെ പുറത്തുവിട്ടു. ഇതാദ്യമായാണ് ബഹിരാകാശത്ത് ചെടിയില്‍ പൂ വിരിയുന്നത്.

space flower 2

തെക്കു പടിഞ്ഞാറന്‍ അമേരിക്കയില്‍ വ്യാപകമായി കാണുന്ന സിന്നിയാസ് (zinnias) എന്ന പൂച്ചെടിയാണ് ഗവേഷകര്‍ ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത് വളര്‍ത്തിയത്. ഈ വര്‍ഷം ആദ്യം ബഹിരാകാശ ശാസ്ത്രജ്ഞര്‍ അവിടെ പച്ചച്ചീര വളര്‍ത്തിയിരുന്നു.