Connect with us

Ongoing News

മൂന്നാം ഏകദിനത്തിലും വിജയം; പരമ്പര ഒാസീസിന്

Published

|

Last Updated

മെല്‍ബണ്‍: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിലും വിജയിച്ച് ഒാസ്ട്രേലിയ പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 296 റണ്‍സെന്ന വിജയലക്ഷ്യം മറികടന്നാണ് ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയത്. ആറ് വിക്കറ്റിന് 295 റണ്‍സെന്ന ഇന്ത്യന്‍ സ്‌കോറിന് മറുപടിയായി 48.5 ഓവറില്‍ ഏഴ് വിക്കറ്റിന് 296 റണ്‍സെടുത്തു. നേരത്തെ ഒന്നും രണ്ടും ഏകദിനങ്ങളിലും ഒാസ്ട്രേലിയക്കായിരുന്നു വിജയം.

വിരാട് കോഹലി നേടിയ സെഞ്ച്വറിയാണ് ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിനെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. 117 പന്തില്‍ നിന്ന് 117 റണ്‍സെടുത്താണ് കോഹ് ലി സെഞ്ച്വറി നേടിയത്. ഓസ്‌ട്രേലിയയിലെ കോഹ ലിയുടെ നാലാം സെഞ്ച്വറി ആണിത്. ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ 7000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി ഇതോടെ സ്വന്തമാക്കി. 161 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോഹ്‌ലി 7000 റണ്‍സ് തികച്ചത്. ദക്ഷിണാഫ്രിക്കന്‍ താരന്‍ എബി ഡിവില്ലിയേഴ്‌സിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ് ഇതുവരെ.

അജങ്ക്യ രഹാനെ 55 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത് അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ ക്യാപ്പറ്റന്‍ ധോണി 23 റണ്‍സിന് പുറത്തായി. ആറ് റണ്‍സെടുത്തായിരുന്നു ഓപണര്‍ രോഹിത് ശര്‍മയുടെ പിന്‍വാങ്ങല്‍.