Connect with us

Kerala

ശ്രീനാരായണ ഗുരുവും വെള്ളാപ്പള്ളിയും ഒത്തുപോകില്ല: പിണറായി

Published

|

Last Updated

കണ്ണൂര്‍: ശ്രീനാരായണ ഗുരുവിന്റെ നിലപാടുകളും വെള്ളാപ്പള്ളി നടേശന്റെ നിലപാടുകളും തമ്മില്‍ ഒത്തുപോകില്ലെന്ന് സിപിഎം പിബി അംഗം പിണറായി വിജയന്‍. നവകേരളാ മാര്‍ച്ചിനിടെ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരു സ്ഥാപിച്ച എസ്എന്‍ഡിപിയുടെ കൊടി വെള്ളാപ്പള്ളിയും തുഷാറും താഴെ വെക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

ബിജെപിയുമായുള്ള ബന്ധം എങ്ങനെയുള്ളതാണെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണം. തുഷാര്‍ വെള്ളാപ്പള്ളിക്ക് കേന്ദ്ര മന്ത്രിസ്ഥാനം ആവശ്യപ്പെട്ടാണ് വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയത്. വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് ആര്‍എസ്എസിന്റെ സഹായം ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ വര്‍ഗീയ ചേരിതിരിവിനാണ് ആര്‍എസ്എസ് ശ്രമമെന്നും പിണറായി ആരോപിച്ചു.