Connect with us

National

നരേന്ദ്ര മോദിക്കും മനോഹര്‍ പരീക്കറിനും ഇസില്‍ വധഭീഷണി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി മനോഹര്‍ പരീക്കറിനും ഇസിലിന്റെ വധഭീഷണി. ഗോവ പോലീസിനാണ് ഭീഷണിക്കത്ത് ലഭിച്ചത്. കത്തിന്റെ പകര്‍പ്പ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് കൈമാറിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച സംസ്ഥാന സെക്രട്ടറിയേറ്റിലാണ് പോസ്റ്റ് കാര്‍ഡിലെഴുതിയ കത്ത് ലഭിച്ചത്. ബീഫ് നിരോധനവുമായി ബന്ധപ്പെട്ടാണ് ഭീഷണി.

റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്യത്ത് ആക്രമണം നടത്തുമെന്ന് ഇസില്‍ ഭീഷണിയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സുരക്ഷാ വിവരങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

Latest