Connect with us

Ongoing News

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ അട്ടിമറി; നദാല്‍ പുറത്ത്

Published

|

Last Updated

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ വന്‍ അട്ടിമറി. ലോക അഞ്ചാം നമ്പര്‍ താരവും 14 പ്രാവശ്യം ഗ്രാന്‍സ്ലാം ജേതാവുമായ റാഫേല്‍ നദാല്‍ ഒന്നാം റൗണ്ടില്‍ തോറ്റ് പുറത്തായി. സ്‌പെയിനിന്റെ തന്നെ സീഡില്ലാത്ത താരം ഫെര്‍നാന്റോ വെര്‍ഡാസ്‌കോയാണ് നദാലിനെ പരാജയപ്പെടുത്തിയത്. അഞ്ചു മണിക്കൂറും നാല്‍പത് മിനിറ്റും നീണ്ട മത്സരത്തില്‍ നദാല്‍ ഏഴു എയ്‌സുകള്‍ മാത്രം തൊടുത്തപ്പോള്‍ വെര്‍ഡാസ്‌കോ ഇരുപത് എയ്‌സുകളെയ്തു. സ്‌കോര്‍ 67(8), 64, 63, 67 (7).

---- facebook comment plugin here -----

Latest