Connect with us

Business

ചൈനയുടെ വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനത്തില്‍ നിന്നും താഴേക്ക് പതിച്ചു

Published

|

Last Updated

ബീജിംഗ്: ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയുടെ വളര്‍ച്ചാ നിരക്ക് 2015ല്‍ 6.9 ശതമാനമായി താഴ്ന്നു. 25 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ചൈനയുടെ വളര്‍ച്ചാ നിരക്ക് ഇത്ര കുറയുന്നത്. 2015ലെ നാലാം പാദത്തില്‍ 6.8 ശതമാനം മാത്രമാണ് രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക്. ചൈനീസ് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആണ് ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്ത് വിട്ടത്.

2015ല്‍ രാജ്യം ഏഴ് ശതമാനം വളര്‍ച്ചാ നിരക്കാണ് ലക്ഷ്യമിടുന്നതെന്ന് ചൈനീസ് പ്രധാനമന്ത്രി ലീ കൂ ചിയാങ് കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതുപോലും നേടാന്‍ ചൈനക്ക് കഴിഞ്ഞില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

Latest