Connect with us

National

എ ബി ബര്‍ദന്‍ ഉന്നത മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച കമ്മ്യൂണിസ്റ്റുകാരന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന മുതിര്‍ന്ന സി പി ഐ നേതാവ് അന്തരിച്ച എ ബി ബര്‍ദാന്റെ തപ്ത സ്മരണകള്‍ക്ക് മുന്നില്‍ ദേശീയ നേതാക്കള്‍ ഒത്തു ചേര്‍ന്നു.
ഉന്നത മാനവിക മൂല്യങ്ങളില്‍ വിശ്വസിക്കുകയും അതിനായി നിലകൊള്ളുകയും ചെയ്ത കമ്മ്യൂണിസ്റ്റായിരുന്നു എ ബി ബര്‍ദന്‍. മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കേ ഒരു ഉത്തമ മനുഷ്യനും ഉത്തമ കമ്മ്യൂണിസ്റ്റുകാരനുമാകാന്‍ കഴിയൂയെന്നും അനുസ്മരണ സമ്മേളനത്തില്‍ സംസാരിച്ച സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അനുസ്മരിച്ചു.
ഡല്‍ഹി റാഫിമാര്‍ഗിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ സി പി ഐ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, സി പി ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് മല്ലികാര്‍ജുന്‍ കാര്‍ഗെ, സമാജ്‌വാദ് പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ്, സി പി എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, തമ്പി ദുരൈ, ജെ ഡി യു നേതാവ് കെ സി ത്യാഗി, സി പി ഐ നേതാവ് ഡി രാജ, നരസിംഹം എം പി സംസാരിച്ചു.

Latest