Connect with us

Ongoing News

മാനം കാക്കാന്‍

Published

|

Last Updated

കോഹ്‌ലിയും രഹാനെയും പരിശീലനത്തില്‍

മെല്‍ബണ്‍: ആദ്യ മൂന്ന് കളിയും തോറ്റ് പരമ്പര കൈവിട്ടു. ഇനി അതിനെ കുറിച്ച് ടെന്‍ഷനടിക്കേണ്ടതില്ല. വളരെ കൂള്‍ ആയി ഏകദിന പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളെ നേരിടാം. മാനം കാക്കാനുള്ള ആദ്യ അവസരം ഇന്നാരംഭിക്കുന്നു. പരമ്പരയിലെ നാലാം മത്സരം മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം രാവിലെ 8.50ന് ആരംഭിക്കും.
ബൗളിംഗിലും ബാറ്റിംഗിലും ഇന്ത്യയേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്നുവെന്നതാണ് ആസ്‌ത്രേലിയയുടെ മിടുക്ക്. വലിയ ടോട്ടല്‍ ഉയര്‍ത്തിയെന്ന ആത്മവിശ്വാസത്തില്‍ ഇന്ത്യന്‍ ടീം പന്തെടുക്കുമ്പോള്‍ മനസിലാകും അതുക്കും മുകളിലാണ് സ്റ്റീവന്‍ സ്മിത്തും കൂട്ടരും എന്ന്.
സധൈര്യം വെല്ലുവിളി ഏറ്റെടുക്കാന്‍ കെല്‍പ്പുള്ള യുവാക്കളെയാണ് ഇന്ത്യന്‍ ടീമിന് ആവശ്യമെന്ന് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി പറയുന്നത് ഈ സാഹചര്യത്തിലാണ്.
ആസ്‌ത്രേലിയന്‍ ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. രണ്ട് അര്‍ധസെഞ്ച്വറികള്‍ നേടിയ ഷോണ്‍ മാര്‍ഷ് മികച്ച ഫോമിലാണ്. മാര്‍ഷിന്റെ ഫോമിനെ കവച്ചുവെക്കുന്ന ഫോം പ്രകടിപ്പിക്കാനാകും ഇന്ന് ഡേവിഡ് വാര്‍ണര്‍ ഇറങ്ങുക. ഇങ്ങനെ ഓസീസ് ടീമിനുള്ളില്‍ സ്ഥാനം സ്ഥിരപ്പെടുത്താന്‍ ആരോഗ്യപരമായ പോരാട്ടം കൂടി നടക്കുന്നുണ്ട്.
ടീം ആസ്‌ത്രേലിയ : ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, സ്റ്റീവന്‍ സ്മിത്ത് (ക്യാപ്റ്റന്‍), ജോര്‍ജ് ബെയ്‌ലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ മാര്‍ഷ്, മാത്യു വാഡെ (വിക്കറ്റ് കീപ്പര്‍), ജെയിംസ് ഫോക്‌നര്‍, ജോണ്‍ ഹാസ്റ്റിംഗ്‌സ്, കാന്‍ റിചാര്‍ഡ്‌സന്‍, നഥാന്‍ ലിയോണ്‍/സ്‌കോട് ബൊളാന്‍ഡ്.
ടീം ഇന്ത്യ : ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, മനീഷ് പാണ്‌ഡെ/ഗുര്‍കീരാത് മന്‍, എം എസ് ധോണി (ക്യാപ്റ്റന്‍&വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍/റിഷി ധവാന്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്/ഭുവനേശ്വര്‍ കുമാര്‍, ബരീന്ദര്‍ ശ്രാന്‍/ഭുവനേശ്വര്‍ കുമാര്‍.