Connect with us

Kerala

ചന്ദ്രബോസ് വധം: പ്രതി നിസാം കുറ്റക്കാരനെന്ന് കോടതി

Published

|

Last Updated

തിരുവനന്തപുരം: ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വിവാദ വ്യവസായി നിസാം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.
ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ പി സുധീര്‍ ആണ് വിധി പറഞ്ഞത്. ഇന്റലിജന്‍സ് മുന്നറിയിപ്പ് കണക്കിലെടുത്ത് കോടതി പരിസരത്ത് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

പ്രതിയുടെ ശിക്ഷ പിന്നീട് വിധിക്കും. വിധിയില്‍ ആക്ഷേപമുണ്ടെങ്കില്‍ ബോധിപ്പിക്കാനാണ് ശിക്ഷാവിധി അടുത്ത ദിവസത്തേക്ക് മാറ്റിവെച്ചത്. നിസാമിനെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയിരിക്കുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി പറഞ്ഞു. പരമാവധി വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് നിസാമിനെതിരെ തെളിഞ്ഞിരിക്കുന്നത്.

2015 ജനുവരി 29ന് പുലര്‍ച്ചെ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ നിസാം കാറിടിച്ചും മര്‍ദ്ദിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. വിചാരണ നീട്ടാനും വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റാനും നിസാം ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചിരുന്നെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല.

Latest