Connect with us

Wayanad

ഇരുളത്ത് വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ അജ്ഞാതര്‍ കത്തിച്ചു

Published

|

Last Updated

കല്‍പ്പറ്റ: ഇരുളം ഗ്രാമീണ്‍ ബാങ്ക് മുന്‍ മാനേജരുടെ വീട്ടില്‍ നിറുത്തിയിട്ടിരുന്ന കാര്‍ അജ്ഞാതതര്‍ കത്തിച്ചു.
സമീപത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിച്ചു.ചീരാല്‍ കല്ലുമുക്ക് മഞ്ജുഷയില്‍ ഭാസ്‌ക്കരന്റെ വീട്ടില്‍ നിറുത്തിയിട്ടിരുന്ന കാറാണ് കഴിഞ്ഞ രാത്രിയില്‍ അജ്ഞാതര്‍ കത്തിച്ചത്.സംഭവത്തില്‍ പോലീസ് അന്വേ,ണം ആരംഭിച്ചു.
കഴിഞ്ഞ രാത്രി 11.30 -ഓടുകൂടിയാണ് സംഭവം.ഭാസ്‌ക്കരന്റെ വീട്ടിലെ കാര്‍ പോര്‍ച്ചറില്‍ നിറുത്തിയിട്ടിരുന്ന കാറാണ് അജ്ഞാതര്‍ കത്തിച്ചത്.വാഹനത്തില് നിന്നും തീ പടരുന്നത് കണ്ട് വീട്ടുകാര്‍ പുറത്തിറങ്ങി തീ് അണയ്ക്കുകയായിരുന്നു.കാറിന്റെ മുന്‍ഭാഗം ഭാഗികമായി കത്തിനശിച്ചു.
തുടര്‍ന്നാണ് വീടിന്റെ ഭിത്തിയിലും മതിലിലും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിച്ചത് ശ്രദ്ധയില്‍ പെട്ടത്.കര്‍ഷകദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക പോലീസിനെ ഉപയോഗിച്ചുള്ള ബാങ്കിന്റെ നടപടികള്‍ അവസാനിപ്പിക്കുക എന്നിങ്ങനെയാണ് പോസിറ്ററില്‍ എഴുതിയിരുന്നത്.കാറിനു സമീപത്ത് നിന്നും മണ്ണെണ്ണ നിറച്ച കന്നാസും ചാക്കും ഉണ്ട്.മുമ്പ് ഇരുളത്ത് ബാങ്ക് കേസ് കൊടുത്തതുമായി ബന്ധപെട്ട് വായ്പ എടുത്ത കര്‍ഷകനെ ജയിലില്‍ അടച്ചിരുന്നു.വിവാദമായ ഈ സംഭവം നടക്കുമ്പോള്‍ ഭാസ്‌ക്കരന്‍ ആയിരുന്ന ബാങ്കിന്റെ മാനേജര്‍.സംഭവസ്ഥലത്ത് മാനന്തവാടി ഡി വൈ എസ് പി അടക്കമുള്ള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എത്തി തെളിവെടുത്തു.ബത്തേരി സി ഐ ബിജുരാജിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Latest