Connect with us

Malappuram

മമ്പുറം പാലം പ്രവൃത്തിക്ക് റെക്കോര്‍ഡ് വേഗത

Published

|

Last Updated

തിരൂരങ്ങാടി: മമ്പുറത്ത് പുതുതായി നിര്‍മിക്കുന്ന പാല ത്തിന്റെ പ്രവൃത്തി റെക്കോര്‍ഡ് വേഗതയില്‍ പുരോ ഗമിക്കുന്നു. രാത്രിയും പലകലുമായിട്ടാണ് പ്രവൃത്തി നട ക്കുന്നത്. തിരൂരങ്ങാടി-വേങ്ങര നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ച് പരപ്പനങ്ങാടി- മലപ്പുറം സംസ്ഥാന പാതയില്‍ നിന്നും മമ്പുറം മഖാം വഴി ദേശീയപാത 17ല്‍ വി കെ പടിയുമായി ബന്ധിപ്പിക്കുന്നതാണ് പാലം. 21കോടി രൂപയാണ് ചെലവ്. ഒരുവര്‍ഷം മുമ്പ് ആരം ഭിച്ച പ്രവൃത്തി സര്‍ക്കാറിന്റെ മിഷന്‍ 676 പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രത്യേക പരിഗണനയിലാണ് നടക്കുന്നത്.
മൂന്ന് വര്‍ഷത്തെ കാലാവധി നിശ്ചയിച്ച കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന സര്‍ക്കാര്‍ സ്ഥാപനമാണ് പാലത്തിന്റെ നിര്‍മാണ പ്രവൃത്തി നടത്തുന്നത്. പുഴയുടെ ഇരു കരകളും തമ്മില്‍ 17 മീറ്റര്‍ ഉയര വ്യത്യാസമുള്ളത് കൊണ്ട് കര്‍വിംഗ് ആന്റ് സ്ലോപ്പിംഗ് രീതിയാണ് പാലത്തിന്റെ നിര്‍മാണം. സിമന്റ് കോണ്‍ഗ്രീറ്റ് പൈല്‍ ഫൗണ്ടേഷനില്‍ നിര്‍മിക്കുന്ന പാലത്തിന് 2500 മീറ്റര്‍ നീളത്തിലുള്ള 10 സ്പാനുകളിലായി 250 മീറ്റര്‍ നീളവും 830 മീറ്റര്‍ ടാര്‍ ഉപരിതലത്തോടുകൂടി നടപ്പാതയടക്കം 12മീറ്റര്‍ വീതിയുമാണുള്ളത്.തിരൂരങ്ങാടി ഭാഗത്ത് 30മീറ്ററും മമ്പുറം ഭാഗത്ത് 60മീറ്ററും സമീപന നിരത്തുകളുമുണ്ട്. മമ്പുറം ഭാഗത്ത് കാലുകളുടേയും പാലത്തിന്റെയും നിര്‍മാണം മുക്കാല്‍ ഭാഗവും ഇതിനകം കഴിഞ്ഞിട്ടുണ്ട്. അപ്രോച്ച് റോഡിന്റെ ഇരുപാര്‍ശ്വങ്ങളും കോണ്‍ഗ്രീറ്റ് മതില്‍കെട്ടി മണ്ണിട്ട് നികത്തുന്നതും ഏറെക്കുറെ നടന്നു കഴിഞ്ഞു. പുഴയിലെ ഒരുകാലിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. സ്പാനിംഗ് നടക്കുന്നുണ്ട്.പുഴയില്‍ തിരൂരങ്ങാടി ഭാഗത്തുള്ള രണ്ടുകാലിന്റേയും പ്രവൃത്തിയാണിപ്പോള്‍ നടക്കുന്നത്. ഈ ഭാഗത്ത് അപ്രോച്ച് റോഡ് ഇല്ലാത്തതിനാല്‍ മറ്റു പ്രവൃത്തികള്‍ ആവശ്യമായി വരില്ല. ഈപാലം യാഥാര്‍ഥ്യമാകുന്നതോടെ മമ്പുറം മഖാം ദേശീയ പാതയിലേക്കുള്ള യാത്രവളരെ എളുപ്പമാകും.

Latest