Connect with us

Malappuram

വടപുറത്തും വാഴക്കാടും ഫര്‍ണിച്ചര്‍ കടകളില്‍ തീപ്പിടിത്തം; കോടികളുടെ നാശം

Published

|

Last Updated

നിലമ്പൂര്‍/എടവണ്ണപ്പാറ: നിലമ്പൂര്‍ വടപുറത്തുള്ള ഫര്‍ണീച്ചര്‍ നിര്‍മ്മാണ ശാലയിലും വാഴക്കാട് ചീനി ബസാറില്‍ രണ്ട് ഫര്‍ണിച്ചര്‍ കടകള്‍ ഉള്‍പ്പെടെ നാല് സ്ഥാപനങ്ങളിലും തീപിടുത്തം. കോടികളുടെ നാശ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. വടപുറത്തെ എം സി ജയിംസിന്റെ വീടനോട് ചേര്‍ന്നുള്ള സ്ഥാപനത്തിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ തീപിടുത്തമുണ്ടായത്. യന്ത്രങ്ങളും മരഉരുപ്പടികളും കത്തിനശിച്ചു. പുലര്‍ച്ചെ ശബ്ദം കേട്ട ജയിംസാണ് തീ കത്തുന്നത് കണ്ടത്. നിലമ്പൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി മണിക്കൂറുകള്‍ നടത്തിയ ശ്രമത്തിലാണ് തീ അണക്കാനായത്. സമീപത്തുള്ള വീടുകളലേക്ക തീ പടരാതിരിക്കാനായി പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും തീവ്ര ശ്രമം നടത്തിയതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല.
ചീനിബസാറില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെയാണ് അഗ്‌നിബാധ ഉണ്ടായത്. ഫര്‍ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റിലുണ്ടായ അഗ്‌നിബാധ തൊട്ടടുത്തുള്ള ഇന്‍ഡസ്ട്രീസ്, സി.ഡി കട എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. ഇന്‍ഡസ്ട്രീസും ഫര്‍ണിച്ചര്‍ കടയും പൂര്‍ണ്ണമായും കത്തിനശിച്ചു. ഫര്‍ണിച്ചര്‍ കടയില്‍ 80 ലക്ഷത്തിന്റെയും ഇന്‍ഡസ്ട്രീസില്‍ രണ്ടു ലക്ഷത്തിന്റെയും സി.ഡികടയില്‍ ഒരു ലക്ഷത്തിന്റെയും നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. സ്ഥാപനങ്ങളുടെ ബില്‍ഡിംഗ് ഉള്‍പ്പെടെ കത്തിനശിച്ചതിനാല്‍ കോടികളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
അഗ്‌നിബാധയുടെ കാരണം അറിവായിട്ടില്ല. മലപ്പുറം, മുക്കം, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്ന് എത്തിയ ഫയര്‍ഫോഴ്‌സാണ് തീ കെടുത്തിയത്.
15 വര്‍ഷത്തോളമായി ചീനിബസാറില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണിവ. തീപിടുത്തത്തില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുണ്ട്.