Connect with us

Kerala

നാറാത്ത് ആയുധ പരീശീലന കേസ്: ഒന്നാം പ്രതിക്ക് ഏഴ് വര്‍ഷം തടവ്

Published

|

Last Updated

കൊച്ചി: നാറാത്ത് ആയുധ പരിശീലന കേസില്‍ 21 പ്രതികള്‍ കുറ്റക്കാരാണെന്ന് എന്‍ഐഎ കോടതി കണ്ടെത്തി. ഒരാളെ വെറുതെ വിട്ടു. ഒന്നാം പ്രതിക്ക് ഏഴ് വര്‍ഷവും മറ്റ് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം വീതവും കോടതി ശിക്ഷ വിധിച്ചു. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ കലാപം ലക്ഷ്യമിട്ട് 2013 ഏപ്രില്‍ 23 മുതല്‍ നാറാത്ത് തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കെട്ടിടത്തില്‍ ആയുധ പരിശീലക്യാമ്പ് നടത്തിയെന്നാണ് കേസ്. രണ്ടുമാസം മുമ്പാണ് കേസില്‍ വിചാരണ തുടങ്ങിയത്.

കേരളത്തില്‍ എന്‍ഐഎ അന്വേഷിച്ച് കേസുകളില്‍ ഏറ്റവും വേഗത്തില്‍ കോടതി നടപടികള്‍ പൂര്‍ത്തിയായ കേസ് ആണ് നാറാത്ത് കേസ്. നവംബര്‍ 23ന് വിചാരണ തുടങ്ങിയ കേസില്‍ എന്‍ഐഎ സമര്‍പ്പിച്ച് 62 പേരുടെ സാക്ഷിപ്പട്ടികയില്‍ നിന്ന് 26 പേരെയാണ് കോടതി വിസ്തരിച്ചത്. പ്രതിഭാഗത്ത് നിന്ന് ഒരു സാക്ഷിയെ വിസ്തരിച്ചു.