Connect with us

Gulf

മസ്ജിദുല്‍ ഹറാമില്‍ മാര്‍ഗദര്‍ശനത്തിനുള്ള ആപ്ലിക്കേഷന്‍ പുറത്തിറക്കി

Published

|

Last Updated

മക്ക: മസ്ജിദുല്‍ ഹറാമിലെ സ്ഥലങ്ങളും വാതിലുകളും അത്യാവശ്യ സേവന കേന്ദ്രങ്ങളും സ്മാര്‍ട്ട് ഫോണിലൂടെ കണ്ടെത്തുന്നതിനുള്ള ആപ്ലിക്കേഷന്‍ ഹറം വികസന പഠന വിഭാഗം പുറത്തിറക്കി. ഇതിലൂടെ ഹറമില്‍ എത്തുന്ന ആര്‍ക്കും ഹറമിലെയും പരിസരങ്ങളിലെയും സ്ഥലങ്ങളും പോയിന്റുകളും കൃത്യമായി കണ്ടെത്തുവാന്‍ സാധിക്കും. കൂടാതെ, ഹറമില്‍ നിന്നും പുറത്തേക്കോ അകത്തേക്കോ ഏത് സ്ഥലത്തേക്ക് നീങ്ങണമെങ്കിലും ഇത് സഹായിക്കും. ഈ അപ്ലിക്കേഷന്‍ വഴി കാണാതായ ആളുകളെ കണ്ടെത്തി കൃത്യമായി അവര്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക്കെത്തിക്കുവാന്‍ പരിചയ സമ്പന്നരായ ഒരു ടീമിനെ ഹറമിലും പരിസരത്തും വിന്യസിക്കുമെന്ന് ഹറം വികസന പഠന വിഭാഗം ഡയരക്ടര്‍ അഹമദ് ബിന്‍ ഉമര്‍ ബല്‍അമഷ് പറഞ്ഞു.

കൂടാതെ ആപ്ലിക്കേഷനില്‍ ഹറമിലെ വാതിലുകള്‍, ഒരോ ഭാഗത്തേക്കും പോകാനുള്ള എന്‍ട്രന്‍സുകള്‍, തൊട്ടടുത്തുള്ള ബാത്ത് റൂമുകള്‍, ക്ലിനിക്കുകള്‍, ലൈബ്രറികള്‍, ഹറം പോലീസ് ഐഡ് പോസ്റ്റുകള്‍, തുടങ്ങിയ സേവന കേന്ദ്രങ്ങളിലേക്കും മാര്‍ഗ്ഗ നിര്‍ദേശം നല്‍കും, ഹറമിന്റെ അതിര്‍ത്തികള്‍, തൊട്ടടുത്തുള്ള പ്രദേശങ്ങള്‍, റോഡുകള്‍, ഹോട്ടലുകള്‍ കാര്‍ബസ് സ്റ്റാന്റുകള്‍ തുടങ്ങിയവയും തിരിച്ചറിയാവുന്ന ചെറിയ മേപ്പുകളും ആപ്ലിക്കേഷനില്‍ കൊടുത്തിട്ടുണ്ട്. ഇത് ഹറം സന്ദര്‍ശിക്കുന്നവര്‍ക്ക് സിസ്റ്റമെറ്റിക്കായി വിതരണം ചെയ്യുവാന്‍ ഹറമിലെ എല്ലാ ജീവനക്കാര്‍ക്കും നല്‍കുമെന്നും അഹമദ് ബിന്‍ ഉമര്‍ ബല്‍അമഷ് പറഞ്ഞു.

അതുപോലെ ഹറമില്‍ വരുന്നവര്‍ക്കും പോകുന്നവര്‍ക്കും സഹായകമായും തിരക്കില്‍ അകപ്പെടാതിരിക്കുവാനും ഒരോ ഹോട്ടലിന്റെ മുന്നിലും വലിയ ഡിജിറ്റല്‍ മാപ്പ് സ്‌ക്രീന്‍ സംവിധാനിക്കുമെന്നും,
ഇത് വിതരണം ചെയ്യുവാനായി ഹറമിന്റെ പരസരങ്ങളില്‍ പ്രത്യേക കൗണ്ടറുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉയര്‍ന്ന നിലവാരത്തിലുള്ള ടെക്‌നോളജിയിലൂടെയാണ് ഇത് സംവിധാനിചിട്ടുള്ളത്. ഈ ആപ്ലിക്കേഷന്‍ ടാബ്, സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ് തുടങ്ങിയവയിലൂടെ ഉപയോഗിക്കുവാന്‍ സാധിക്കും. കൂടാതെ ഹറമിലേക്കു വരുന്ന വിവിധ ഭാഷക്കാരായ തീര്‍ഥാടകര്‍ക്ക് സൗകര്യത്തിനായി വിവിധ ഭാഷകളില്‍ അപ്ലിക്കേഷന്‍ സംവിധാനിക്കും, ഇത് ഉപയോഗിക്കുവാന്‍ ഇന്റര്‍നെറ്റിന്റെ ആവശ്യമില്ലന്നെത് ഇതിന്റെ പ്രത്യേകതയാണ്.