Connect with us

Gulf

ആശുപത്രിവാസമില്ലാതെയുള്ള ശസ്ത്രക്രിയയെന്ന ആശയവുമായി മെഡ്‌സ്റ്റാര്‍

Published

|

Last Updated

മെഡ്സ്റ്റാര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. സാജിദ് ബുറുദ്

ദുബൈ: ഒറ്റ ദിവസം കൊണ്ട് ശസ്ത്രക്രിയാ നടപടികള്‍ പൂര്‍ത്തിയാക്കുന്ന അത്യാധുനിക ഡേ സര്‍ജറി സെന്റര്‍ ദുബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു. വികസിത രാജ്യങ്ങളില്‍ ഉയര്‍ന്നുവരുന്ന “ഔട്ട് പേഷ്യന്റ് കണ്‍സള്‍ട്ടേഷനോടു കൂടി ഡേ കെയര്‍ സര്‍ജറി”യെന്ന മാതൃകയാണ് മെഡ്‌സ്റ്റാര്‍ അവലംബിച്ചിരിക്കുന്നത്. വൈകാതെ ഈ ആരോഗ്യപരിപാലന മാതൃക എല്ലായിടത്തും അനിവാര്യമാകുമെന്ന് മെഡ്സ്റ്റാര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. സാജിദ് ബുറുദ് പറഞ്ഞു.

ആശുപത്രിവാസം ആവശ്യമില്ലാത്ത രോഗികള്‍ക്ക് ഉചിതമായ പരിഹാരമായാണ് മെഡ്സ്റ്റാര്‍ എത്തിയിരിക്കുന്നത്, മെഡ്സ്റ്റാര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. തരുണ്‍ ഭാഗ്ചന്നാനി പറഞ്ഞു.
2020-ഓടെ പ്രതിവര്‍ഷം അഞ്ച് ലക്ഷം മെഡിക്കല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയെന്ന ദുബൈ സര്‍ക്കാരിന്റെ വീക്ഷണത്തോട് യോജിക്കുന്നതാണ് മെഡ്‌സ്റ്റാറിന്റെയും നയം. 2015-ന്റെ ആദ്യപകുതിയില്‍ ദുബൈയിലേക്ക് 2.6 ലക്ഷം മെഡിക്കല്‍ ടൂറിസ്റ്റുകളെത്തുകയും അതിലൂടെ 100 കോടി ദിര്‍ഹം വരുമാനമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
ആരോഗ്യപരിപാലനത്തിന് പുറമെ നിരവധി ഈസ്തറ്റിക് ചികിത്സാരീതികളിലും ആന്റി ഏജിങ്ങ് ചികിത്സകളിലും മെഡ്സ്റ്റാര്‍ ഡേ സര്‍ജറി സെന്റര്‍ സ്‌പെഷ്യലൈസ്ഡ് ചികിത്സ ലഭ്യമാക്കുന്നുണ്ട്. കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍, ഓപ്പറേഷന്‍ തിയേറ്ററുകള്‍, പ്രൊസിജ്യര്‍ റൂമുകള്‍, സ്റ്റെപ് ഡൗണ്‍ റിക്കവറി റൂമുകള്‍, പ്രൈവറ്റ് ഡേ കെയര്‍ ക്യൂബിക്കുകള്‍, വിഐപി റൂമുകള്‍ എന്നിവ സെന്ററിലുണ്ട്. കൂടാതെ പഥോളജിയിലും റേഡിയോ ഡയഗണോസ്റ്റിക് സര്‍വീസുകളും ഇന്‍-ഹൗസ് ഫാര്‍മസി സേവനവും സെന്റര്‍ നല്‍കുമെന്നും രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെയാണ് മെഡ്‌സറ്റാര്‍ ഡേ സര്‍ജറി സെന്ററിന്റെ പ്രവര്‍ത്തന സമയമെന്നും ഡോ. സാജിദ് ബുറൂദ് പറഞ്ഞു. വിവരങ്ങള്‍ക്ക്: 04-2833655.

Latest