Connect with us

Ongoing News

ഓസ്‌ട്രേലിയ്‌ക്കെതിരായ നാലാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോല്‍വി

Published

|

Last Updated

കാന്‍ബറ:ഓസ്‌ട്രേലിയ്‌ക്കെതിരായ നാലാം ഏകദിനത്തിലും ഇന്ത്യയ്ക്ക് 25 റണ്‍സ് പരാജയം. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 4-0ന് ഓസ്‌ട്രേലിയ മുന്നേറുകയാണ്. 349 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടിലൂടെ ശിഖര്‍ ധവാനും കോഹ്ലിയും (212) മികച്ച തുടക്കം നല്കിയെങ്കിലും പിന്നീട് ഇവരുള്‍പ്പെടെ ആറുവിക്കറ്റുകള്‍ ഓസ്‌ട്രേലിയ പിഴുത് എറിഞ്ഞതോടെ ഓസ്‌ട്രേലിയ കളിയില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സ് നേടിയപ്പോള്‍ മറുപടിയായി ഇന്ത്യ 49.2 ഓവറില്‍ 323 റണ്‍സിനു ഓള്‍ ഔട്ടായി.

അഞ്ച് വിക്കറ്റ് നേടിയ കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ ഇന്ത്യന്‍ വാലറ്റത്തെ തകര്‍ക്കുകയായിരുന്നു. മിച്ചല്‍ മാര്‍ഷ്, ജോണ്‍ ഹേസ്റ്റിംഗ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി. റിച്ചാര്‍ഡ്‌സണ്‍ ആണ് മാന്‍ ഓഫ് ദ മാച്ച്. ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ ബലത്തിലാണ് ഓസീസ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. 107 റണ്‍സ് നേടിയ ഫിഞ്ചിനു പുറമേ ഡേവിഡ് വാര്‍ണര്‍ (93), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (51) എന്നിവരും തിളങ്ങി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഗ്ലെന്‍ മാക്‌സ്‌വെല്‍ 20 പന്തില്‍ 41 റണ്‍സ് നേടി.