Connect with us

Gulf

നിര്‍മാണ രംഗത്തും ചെലവു ചുരുക്കല്‍ നടപടി

Published

|

Last Updated

ദോഹ: നിര്‍മാണ മേഖലയിലെ നിക്ഷേപത്തില്‍ കുറവു വരുത്താനൊരുങ്ങി ഖത്വര്‍. ഈ വര്‍ഷത്തെ നിര്‍മാണ മേഖലയിലെ നിക്ഷേപത്തില്‍ എട്ടു ബില്യന്‍ ഡോളറിന്റെ ഇടിവുണ്ടാകുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ അഭിപ്രായം. ആഗോള വിപണിയിലെ എണ്ണ വിലയിടിവു സൃഷ്ടിച്ച സാമ്പത്തിക സാഹചര്യമാണ് നിര്‍മാണ രംഗത്തുള്ള നിക്ഷേപം കുറക്കാനിടയാക്കുന്നത്. മറ്റു ജി സി സി രാജ്യങ്ങളിലെയും സ്ഥിതി ഭിന്നമല്ല. 2016ല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിര്‍മാണ മേഖലയില്‍ 15 ശമതാനത്തിന്റെ കുറവുണ്ടായെന്ന് ദുബൈ ആസ്ഥാനമായ മിഡില്‍ ഈസ്റ്റ് എക്കണോമിക് ഡൈജസ്റ്റിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ദി നാഷനല്‍ പത്രം റിപ്പോര്‍ട്ടു ചെയ്തു.
നിര്‍മാണ രംഗത്തും അടിസ്ഥാന വികസന മേഖലയിലും മൊത്തം വിനിയോഗം 165 ബില്യന്‍ ഡോളറില്‍നിന്ന് 140 ഡോളറായി കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഖത്വറിലെ നടപ്പു വര്‍ഷത്തെ നിര്‍മാണമേഖലയിലെ നിക്ഷേപത്തില്‍ വന്‍ കുറവുണ്ടാകുമെന്നാണ് എം ഇ ഇ ഡി റിപ്പോര്‍ട്ട് വിലിയിരുത്തുന്നത്. 22.2 ബില്യന്‍ ഡോളറാകും വരുന്ന പന്ത്രണ്ടു മാസത്തെ ഖത്വറിലെ നിര്‍മാണ രംഗത്തെ നിക്ഷേപം. കഴിഞ്ഞ വര്‍ഷം 30 ബില്യന്‍ ഡോളറായിരുന്നു നിര്‍മാണ മേഖലിയല്‍ ആകെ ചെലവഴിച്ചത്. ഇത് ഖത്വറിിന്റെ ചരിത്രത്തിലെ റെക്കോര്‍ഡായിരുന്നു. 2022 ലോകകപ്പ് മുന്‍നിര്‍ത്തി നടത്തുന്ന വന്‍ വികസന അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളാണ് റെക്കോര്‍ഡ് നിക്ഷേപത്തിനു കാരണം. അടിസ്ഥാന സൗകര്യവികസനത്തില്‍ അശ്ഗാല്‍ നടത്തുന്ന ്‌നിര്‍മാണ പ്രവര്‍ത്തനങ്ങളും ദോഹ മെട്രോയുമാണ് ഇതില്‍ പ്രധാനം.
നിര്‍മാണ മേഖലയിലെ നിക്ഷേപത്തില്‍ ഏറ്റവും തിരിച്ചടി നേരിടുക സഊദി അറേബ്യക്കായിരിക്കുമന്നെും റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തു ബില്യന്‍ ഡോളറിന്റെ കുറവാണ് സഊദിയിലുണ്ടാവുക. പോയ വര്‍ഷത്തെക്കാള്‍ 20 ശതമാനത്തിന്റെ കുറവാണിത്.
കുവൈത്തില്‍ 23 ശതമാനത്തിന്റെ കുറവുണ്ടാകുമ്പോള്‍ യു എ ഇയില്‍ നേരിയ തോതിലുള്ള ഇടിവേ ഉണ്ടാകൂ (2.4 ശതമാനം) എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.