Connect with us

National

ഐജിയുടെ വാഹനം മോഷണം പോയി;ഡല്‍ഹിയില്‍ കനത്ത ജാഗ്രത

Published

|

Last Updated

ന്യൂഡല്‍ഹി: ഐജിയുടെ വാഹനം മോഷണം പോയതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ഭീകരാക്രമണ സാധ്യത മുന്‍നിര്‍ത്തിയാണ് നിര്‍ദേശം പുറപ്പെടുവിച്ചിരുക്കുന്നത്. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) ഐജിയുടെ ഔദ്യോഗിക വാഹനം മോഷണംപോയതിനെ തുടര്‍ന്നാണ് ഭീകരാക്രമണ സാധ്യത പോലീസ് സംശയിക്കുന്നത്. നോയിഡയിലെ 23 -ാം സെക്ടറില്‍ നിന്നാണ് ഐടിബിപി ഐജിയുടെ നീല ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച ടാറ്റാ സഫാരി മോഷണംപോയത്.

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഐജിയുടെ വാഹനം മോഷ്ടിക്കപ്പെട്ടത്. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്്. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുള്ളതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ജനവരി രണ്ടിന് ഗുരുദാസ്പുര്‍ എസ്.പി. സല്‍വീന്ദര്‍ സിങ്ങിന്റെ നീല ബീക്കണ്‍ ഘടിപ്പിച്ച മഹീന്ദ്ര എക്‌സ്.യു.വി പഠാന്‍കോട്ടില്‍ ഭീകരര്‍ അക്രമണത്തിന് ഉപയോഗിച്ചിരുന്നു. നേരത്തെ പ്രധാനമന്ത്രി,പ്രതിരോധമന്ത്രി എന്നിവര്‍ക്ക് ഇസില്‍ ഭീഷണിയുണ്ടായിരുന്നു.

Latest