Connect with us

Saudi Arabia

സിഫ റാബിയ ടീ ചാമ്പ്യന്‍സ് ലീഗ്: ഇറക്കുമതി കളിക്കാരുടെ മികവില്‍ സബീന്‍ എഫ് സി ക്ക് ജയം

Published

|

Last Updated

ജിദ്ദ: ജിദ്ദയില്‍ നടന്നു വരുന്ന സിഫ്ഫ് റാബിയ ടീ ചാമ്പ്യന്‍സ് ലീഗില്‍ എ ഡിവിഷനില്‍ മൂന്ന് സീനിയര്‍ സ്‌റ്റേറ്റ് കളിക്കാരും ഒരു മുന്‍ ജൂനിയര്‍ ഇന്ത്യന്‍ കളിക്കാരനും അണി നിരന്ന ഷറഫിയ ട്രടിംഗ് സബീന്‍ എഫ് സി ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് സ്‌നാക്ക് റെസ്റ്റോറന്റ് ജിദ്ദ ഫ്രണ്ട്‌സിനെ പരാജയപെടുത്തി ആദ്യ ജയം നേടി. സെമി പ്രവേശനത്തിന് വിജയം അനിവാര്യമായിരുന്ന ഇരു ടീമുകളും ആദ്യ മിനുട്ട് മുതല്‍ ആക്രമിച്ചു കളിച്ചു. സബീന്‍ എഫ് സിയുടെ താര ബലത്തെ ഫലപ്രദമായി നേരിട്ട ജിദ്ദ ഫ്രെണ്ട്‌സിനായിരുന്നു ആദ്യ പകുതിയില്‍ മുന്‍തൂക്കം. ഹാരിസ് നാണിയും, മനാഫും റിയാസും ചേര്ന്ന നിരവധി തവണ സാബീന്‍ ഗോള്‍ മുഖത്ത് ഇരച്ചു കയറിയെങ്കിലും കളിയുടെ അഞ്ചാം മിനുട്ടില്‍ ഹാരിസ് നാണിയും പതിനൊന്നാം മിനുട്ടില്‍ മനാഫും നഷ്ടപെടുത്തിയ രണ്ടു സുവര്‍ണവസരങ്ങള്‍ക്ക് ജിദ്ദ ഫ്രണ്ട്‌സ് കനത്ത വിലയാണ് നല്‍കേണ്ടി വന്നത്. മറു ഭാകത്തു ആദ്യ പകുതിയില്‍ ആഷിക് ഉസ്മാന്‍ മാത്രമാണ് ഫോമിലെക്കുയര്‍ന്നത്, ആഷിക്കിനു ലെഫ്റ്റ് വിംഗ് ബാക്ക് മുഹമെദ് അസ്ലം നല്ല പിന്തുണ നല്‍കുകയും ചെയ്തു. സുഹൈര്‍ വി പി യെ തളക്കുന്നതില്‍ ആദ്യ പകുതിയില്‍ ഫ്രണ്ട്‌സ് പ്രധിരോധക്കാര്‍ വിജയിക്കുകയും, മറ്റൊരു സീനിയര്‍ സ്‌റ്റേറ്റ് കളിക്കാരന്‍ ജോസെഫ് ജിജോ ആദ്യ പകുതിയില്‍ താളം കണ്ടെത്താന്‍ വിഷമിക്കുകയും ചെയ്തതോടെ ആദ്യ പകുതി ഫ്രണ്ട്‌സിന്റെ കയ്യിലായിരുന്നു. തീരെ മങ്ങിപോയ നായകന്‍ ഷാനവാസിനെ പിന്‍വലിച്ചു ശംസുദ്ധീന്‍ ഇറങ്ങിയതോടെ സാബീന്‍ പതുക്കെ കളിയിലേക്ക് തിരിച്ചു വന്നു.
രണ്ടാം പകുതിയില്‍ ജോസെഫ് ജിജോ ഫോമിലെക്കുയര്‍ന്നതോടെ സാബീന്‍ തിരിച്ചടിക്കാന്‍ തുടങ്ങി. കളിയിലുടനീളം മികച്ച ഫോമിലായിരുന്ന സാബീന്‍ എഫ് സി യുടെ മുഹമദ് അസ്ലം പുളിക്കല്‍ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപെട്ടു.

ഡി ഡിവിഷന്‍ആദ്യകളിയില്‍ ബംഗ്ലാദേശ് സ്‌കൂള്‍ ഒന്നിനെതിരെ മൂന്ന്‌ഗോളുകള്‍ക്ക് അഹ്ദാബ് സ്‌കൂളിനെപരാജയപെടുത്തി സെമിയില്‍കടന്നു. ഒരു ഗോളിന് പിന്നിട്ടുനിന്നതിനുശേഷംമികച്ച തിരിച്ചുവരവാണ ്ബംഗ്ലാകുട്ടികള്‍ നടത്തിയത്. ബംഗ്ലാദേശിന് വേണ്ടി തന്‍വീര്‍മെഹ്താബ്രണ്ടു ഗോളുംതന്‍വീര്‍ അഹ്മദ്ഒരുഗോളും നേടിയപ്പോള്‍ അഹ്ദാബിന്റെ ആശ്വാസഗോള്‍ ജിഷ്മലിന്റെ വകയായിരുന്നു. മികച്ചകളിക്കാരനായിബംഗ്ലാദേശിന്റെ തന്‍വീര്‍മെഹ്താബ് തിരഞ്ഞെടുക്കപെട്ടു.

Latest