Connect with us

Kerala

സ്വാഭാവിക റബര്‍ ഇറക്കുമതി നിരോധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: സ്വാഭാവിക റബര്‍ ഇറക്കുമതി മാര്‍ച്ച് 31 വരെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഇത് സംബന്ധിച്ച് വാണിജ്യമന്ത്രാലയത്തിലെ വിദേശ വ്യാപാര ഡയറക്ടര്‍ ജനറല്(ഡി.ജി.എഫ്.ടി.) വ്യാഴാഴ്ച ഉത്തരവിറക്കി.

കേന്ദ്രസര്‍ക്കാരിന്റെ വിദേശ വ്യാപാര ഡയറക്ടര്‍ കഴിഞ്ഞ ദിവസം ജനറല്‍ (ഡിജിഎഫ്ടി) ആണു സ്വാഭാവിക റബര്‍ ഇറക്കുമതി മുംബൈ, ചെന്നൈ തുറമുഖങ്ങള്‍ വഴി മാത്രമാക്കി നിയന്ത്രിച്ചുകൊണ്ടു വിജ്ഞാപനം നേരത്തെ ഇറക്കിയിരുന്നു. എന്നാല്‍, ഇത് ഗുണം ചെയ്യില്ല എന്ന് കണ്ടാണ് ഇറക്കുമതിക്ക് താത്കാലിക നിയന്ത്രണം കൊണ്ടുവന്നത്.

സര്‍ക്കാര്‍ വിജ്ഞാപനം അനുസരിച്ച് ഇന്നലെ മുതല്‍ അഡ്വാന്‍സ് ഓഥറൈസേഷനുകളിലൂടെയുള്ള സ്വാഭാവിക റബര്‍ ഇറക്കുമതി മാര്‍ച്ച് 31 വരെ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. ഇറക്കുമതി നിരോധനം ഇന്നലെ പ്രാബല്യത്തിലായെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, റബര്‍വില കിലോയ്ക്ക് 96 രൂപയിലും താഴ്ന്നിട്ടും വന്‍തോതില്‍ നടക്കുന്ന സിന്തറ്റിക് റബര്‍ ഇറക്കുമതിക്കു ഇപ്പോഴും നിയന്ത്രണമില്ല.

സ്വാഭ്വാവിക റബറിന്റെ ഇറക്കുമതി കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച് 31 വരെ നിരോധിച്ച സാഹചര്യത്തില്‍ റബര്‍ വിലയിടവ് പിടിച്ചു നിര്‍ത്തുക കാര്‍,ിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളകോണ്‍ഗ്രസ്സ് നേതാവ് ജോസ് കെ മാണി നടത്തുന്ന നിരാഹാര സമരം ഇന്ന് പിന്‍വലിച്ചേക്കും. പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് തീരുമാനം ഇന്ന് കൈക്കൊള്ളുമെന്ന് ജോസ് കെ മാണി അറിയിച്ചു.