Connect with us

Gulf

തലവേദന ചികിത്സിക്കാന്‍ പ്രത്യേക സാമഗ്രി

Published

|

Last Updated

ദുബൈ: നിരന്തരമായ തലവേദന (മൈഗ്രൈന്‍) ചികിത്സിക്കാന്‍ പ്രത്യേക സാമഗ്രി. ലുണാട്ടസ് മാര്‍ക്കറ്റിംഗ് ആന്റ് കണ്‍സള്‍ട്ടിംഗ് കമ്പനിയാണ് സിഫാലി എന്നുപേരുള്ള സാമഗ്രി കമ്പോളത്തിലിറക്കിയത്.
യു എ ഇ ആരോഗ്യമന്ത്രാലയത്തിന്റെ അനുമതിയോടെയാണ് ഇതെന്ന് ലുണാട്ടസ് എം ഡി ഡോ. ലീന കവാത്‌ലി അറിയിച്ചു. അമേരിക്കയിലും മറ്റും ഇത് ഏറെ പ്രചാരമുള്ള സാമഗ്രിയാണ്. നെറ്റിയില്‍ കാന്തിക ചികിത്സയാണ് ഈ സാമഗ്രി നടത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ മൈഗ്രൈന്‍ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. 2015ല്‍ 14,745 ആളുകളില്‍ ഈ സാമഗ്രിവഴി ചികിത്സ നടത്തി. നൂറ് ശതമാനം വിജയമാണ് കണ്ടിരിക്കുന്നത്. യാതൊരു പാര്‍ശ്വഫലവും ഇല്ലാത്തതാണ് സിഫാലി സാങ്കേതികവിദ്യയെന്നും ഡോ. ലീന പറഞ്ഞു. അമേരിക്കന്‍ ന്യൂറോളജിസ്റ്റ് ഡോ. ഉസാമ ബറാദ, സിഫാലി സെയില്‍സ് മാനേജര്‍ റാഫേല്‍ റാവത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest