Connect with us

Gulf

ഫാമിലി വിസിറ്റ് വിസ ലഭിക്കാന്‍ വാടകക്കരാര്‍ അറ്റസ്റ്റേഷന്‍ നിര്‍ബന്ധം

Published

|

Last Updated

ദോഹ: കുടുംബാംഗങ്ങള്‍ക്ക് വിസിറ്റ് വിസ ലഭിക്കുന്നതിന് നഗരസഭ സാക്ഷ്യപ്പെടുത്തിയ കെട്ടിട വാടകക്കരാര്‍ നിര്‍ബന്ധമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ മുനിസിപ്പാലിറ്റി അറ്റസ്റ്റേഷനില്ലാതെ വിസക്ക് അപേക്ഷിക്കാനെത്തിയവരെ അധികൃതര്‍ തിരിച്ചയച്ചു. നേരത്തേ റസിഡന്റ്‌സ് വിസകള്‍ക്കാണ് വാടകക്കരാര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നത്. ഫാമിലി വിസക്ക് വാടകക്കരാര്‍ വേണമെങ്കിലും അറ്റസ്റ്റേഷനില്ലാതെ ലഭിച്ചിരുന്നു. ചില ഘട്ടങ്ങളില്‍ വാടകക്കരാറില്ലാതെയും വിസ അനുവദിച്ചിരുന്നു.
മൂന്നു കാര്യാലയങ്ങളില്‍ അപേക്ഷിച്ചിട്ടും ഫാമിലി വിസ അപേക്ഷ നിരസിക്കപ്പെട്ടുവെന്നും ഒരാഴ്ചയായി അറ്റസ്റ്റേഷന്‍ നിര്‍ബന്ധമായും ആവശ്യപ്പെടുന്നുണ്ടെന്ന് കൗണ്ടര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി സ്വകാര്യ കമ്പനി പി ആര്‍ ഒ അബ്ദുല്ല പറഞ്ഞു. കുടുംബ വിസ അനുവദിക്കുന്നത് രാജ്യത്ത് നേരത്തേ കര്‍ക്കശമാക്കിയിരുന്നു. ശമ്പളം, പ്രൊഫഷന്‍ പോലുള്ള നിബന്ധനകള്‍ ശക്തമായപ്പോള്‍ വലിയൊരു ശതമാനം ആളുകള്‍ വിസിറ്റ് വിസകളില്‍ അഭയം പ്രാപിച്ചു. വിസിറ്റ് വിസയില്‍ വരുന്നവര്‍ അധിക പേരും താത്കാലിക കെട്ടിടങ്ങളാണ് താമസിക്കാന്‍ തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ നിയമം ശക്തമാക്കിയത് കുടുംബങ്ങളെ തത്കാലത്തേക്ക് വിസിറ്റ് വിസയില്‍ കൊണ്ടു വരാന്‍ കരുതിയിരുന്നവര്‍ക്ക് തിരിച്ചടിയാകും.

---- facebook comment plugin here -----

Latest