Connect with us

Ongoing News

അറബനയില്‍ താളമിട്ട് സൈതലവി; ശിഷ്യര്‍ 90

Published

|

Last Updated

തിരുവനന്തപുരം: അല്‍പ്പം സമര്‍ദ്ദത്തോടെയാണ് സൈതലവി പൂക്കൊളത്തൂരിനെ കണ്ടത്, എന്നാലും പരിചയപ്പെടുന്നവരെ സൗമ്യതയോടെ കണ്ട് സൗഹൃദം പങ്കിട്ട് പിരിച്ചയച്ചു. ആരും കണ്ടാല്‍ പറയില്ല 90ലധികം ശിഷ്യന്‍മാരുള്ള അറബനമുട്ട് പഠിപ്പിക്കുന്ന ഗുരുവാണെന്ന്. 14 കൊല്ലമായി അറബനയില്‍ ശിഷ്യന്‍മാര്‍ക്ക് വഴികാട്ടിയായി ഈ മലപ്പുറം പൂക്കൊളത്തൂരുക്കാരനുണ്ട്. സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ അറബനയില്‍ തോന്നിയ കമ്പത്തെ തുടര്‍ന്ന് കോഴിക്കോട് വടകര കല്ലേരി നസീറിന്റെയും റശീദിന്റെയും ശിഷ്യത്വം സ്വീകരിച്ചാണ് ഈ കലാ മേഖലയിലേക്ക് കടന്ന് വന്നത്. തുടര്‍ന്ന് പുസ്തകങ്ങളിലൂടെയും കേട്ടറിഞ്ഞും അറബനയെ മനസിനോട് ചേര്‍ത്തു. അറബനയില്‍ പുതിയ കേളി ശൈലികള്‍ സൈതലവിയുടെ പ്രശസ്തി വര്‍ധിപ്പിച്ചു. ഇപ്പോള്‍ ജൂണ്‍ മാസം ആകുന്നതോടെ ശിഷ്യ ഗണങ്ങള്‍ക്ക് പരിശീലനം തുടങ്ങും. കൂടാതെ കോളജ് തലത്തില്‍ സീസോണ്‍, ഇന്റര്‍ സോണ്‍ മത്സരങ്ങള്‍ക്കും മത്സരാര്‍ഥികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാനും ഇവരുണ്ടാകും. റിയാലിറ്റി ഷോകളിലും സിനിമയിലും സൈതലവിയുടെ ശിഷ്യന്‍മാര്‍ തിളങ്ങിയിട്ടുണ്ട്. സുഹൃത്തും അറബിക് അധ്യാപകനുമായ
നിലവില്‍ സംസ്ഥാന കലോത്സവത്തില്‍ കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ടീമുകളെ പരിശീലിപ്പിച്ചത് ഇദ്ദേഹമാണ്. ഹൈസ്‌കൂള്‍ വിഭാഗം അറബനയില്‍ ഇത്തവണ ഒന്നാം സ്ഥാനം നേടിയത് ഇദ്ദേഹത്തിന്റെ പരിശീലനത്തിന് കീഴിലുള്ള കൊണ്ടോട്ടി ഇ എം ഇ എ എച്ച് എസ് എസാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി സൈതലവി പഠിപ്പിക്കുന്ന കുട്ടികളാണ് സംസ്ഥാന തലത്തില്‍ വിജയ മധുരം നുണഞ്ഞിട്ടുള്ളത്. അറബന മുട്ടിലെ തനത് ശൈലിയായ അഷ്ടധ്വനി അഥവാ എട്ട്മുട്ട് വിട്ട് പോകാതെ പുതിയ രീതിയില്‍ ജനകീയമാക്കി മാറ്റിയാണ് താന്‍ വേദിയില്‍ അവതരിപ്പിക്കുന്നതെന്ന് സൈതലവി പറയുന്നു. കൂടാതെ ജനങ്ങളില്‍ നിന്ന് ഏറെ അകന്നിരുന്ന ഈ മാപ്പിള കലയെ കൂടുതല്‍ ആകര്‍ഷിപ്പിക്കാന്‍ ഇതുവഴി സാധിച്ചെന്ന് ഇവര്‍ പറയുന്നു. മുഹമ്മദ് നബി ബദ്ര്‍ യുദ്ധത്തില്‍ വിജയിച്ച് വന്നപ്പോള്‍ ആദരസൂചകമായി പ്രജകള്‍ സൃഷ്ടിച്ച കലയാണ് അറബനയെന്നാണ് ചരിത്രം പറയുന്നത്.

Latest