Connect with us

Malappuram

ജനക്ഷേമം ജനകീയം ക്യാമ്പയിന്‍: പെന്‍ഷന്‍ ക്യാമ്പുകളില്‍ അപേക്ഷകരുടെ തിരക്ക്

Published

|

Last Updated

തിരൂരങ്ങാടി: നഗരസഭയുടെ ജനക്ഷേമം ജനകീയം ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന പെന്‍ഷന്‍ ക്യാമ്പുകളില്‍ അപേക്ഷകരുടെ തിരക്ക്. വാര്‍ധക്യ, വിധവ, വികലാംഗ, കാര്‍ഷിക, അഗതി തുടങ്ങിയ ക്ഷേമ പെന്‍ഷനുകള്‍ക്ക് തത്സമയം തന്നെ തീരുമാനമാക്കുന്ന ക്യാമ്പ് ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ്.
കഴിഞ്ഞ 18നാണ് ക്യാമ്പുകള്‍ തുടങ്ങിയത്. പതിനാറുങ്ങല്‍, ചെമ്മാട്, തിരൂരങ്ങാടി, കക്കാട്, ചുള്ളിപ്പാറ. എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ പൂര്‍ത്തിയായി. കരിപറമ്പില്‍ ഇന്നും കാച്ചടിയില്‍ 30നും ക്യാമ്പ് നടക്കും. 600 ഓളം പേര്‍ ഇതിനകം അപേക്ഷകള്‍ നല്‍കി. അപേക്ഷകര്‍ നേരിട്ട് ഹാജരാകുന്നതിനാല്‍ മതിയായ രേഖകള്‍ വേഗത്തില്‍ പരിശോധിക്കാന്‍ ക്യാമ്പിലൂടെ കഴിയുന്നുണ്ട്. അര്‍ഹരായവര്‍ക്ക് ഉടന്‍ പെന്‍ഷന്‍ ലഭ്യമാക്കും. നഗരസഭയുടെ ജനക്ഷേമം ജനകീയം ക്യാമ്പയിന്റെ ഭാഗമായി കഴിഞ്ഞ 15ന് നടന്ന ഭിന്നശേഷി നിര്‍ണയ മെഡിക്കല്‍ ക്യാമ്പില്‍ 250 ഓളം പേര്‍ പങ്കെടുത്തിരുന്നു. അസ്ഥിരോഗം. കേള്‍വി, കാഴ്ച, കേള്‍വി, ബുദ്ധിമാന്ദ്യം, മാനസികം തുടങ്ങിയ വൈകല്യങ്ങള്‍ നേരിടുന്നവര്‍ക്ക് സാമൂഹിക സുരക്ഷ മിഷന്‍ തത്സമയം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിരുന്നു.
ഇവര്‍ക്കും പെന്‍ഷന് അപേക്ഷിക്കാന്‍ അവസരം ലഭിച്ചത് അനുഗ്രഹമായി. മാസങ്ങളുടെ കാത്തിരിപ്പിനും നടപടിക്രമങ്ങള്‍ക്കും ശേഷം ലഭിക്കുന്ന രേഖകളാണ് നഗരസഭയുടെ നേതൃത്വത്തില്‍ സാമൂഹിക സുരക്ഷാ മിഷന്‍ നല്‍കിയത്.

Latest