Connect with us

Wayanad

നെല്ലാറച്ചാല്‍ ഹൈസ്‌കൂള്‍ ശതോത്തര രജതജൂബിലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Published

|

Last Updated

വടുവഞ്ചാല്‍: 125ാം വര്‍ഷത്തിലെത്തിയ നെല്ലാറച്ചാല്‍ ഗവ. ഹൈസ്‌കൂള്‍ ശതോത്തര രജതജൂബിലി ആഘോഷവും സ്‌കൂളിലെ ആര്‍.എം.എസ്.എ കെട്ടിടവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ആര്‍.എം.എസ്.എ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ആദ്യമായ പൂര്‍ത്തീകരിച്ച സ്‌കൂള്‍ കെട്ടിടമാണിത്. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പട്ടികവര്‍ഗ ക്ഷേമ, യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, മലയോര വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ എന്‍.ഡി. അപ്പച്ചന്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീത വിജയന്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എ ദേവകി, ജില്ലാ പഞ്ചായത്തംഗം കുഞ്ഞുമോള്‍ പൈലിക്കുഞ്ഞ്, ഡി.ഡി.ഇ സി.രാഘവന്‍, രാഹുല്‍ ആര്‍ (ആര്‍.എം.എസ്.എ), ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബാബുരാജന്‍, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജനാദര്‍നന്‍, പി പി.ടി.എ പ്രസിഡന്റ് സന്തോഷ്ബാബു തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ ഫിലിം സി.ഡി ചിറക്, കൈയെഴുത്ത് മാസിക “മൊഴിമുത്തുകള്‍” എന്നിയുടെ പ്രകാശനവും ചടങ്ങില്‍ നടത്തി. തുടര്‍ന്ന് സമൂഹ സദ്യയും കലാപരിപാടികളും നടന്നു.