Connect with us

Gulf

ബുര്‍ജ് പാര്‍ക്കില്‍ തെരുവോര കമ്പോളം

Published

|

Last Updated

ബുര്‍ജ് ഖലീഫക്ക് സമീപമുള്ള തെരുവോര വാണിജ്യം

ദുബൈ: ദുബൈ വ്യാപാരോത്സവത്തിന്റെ ഭാഗമായി ബുര്‍ജ് ഖലീഫക്ക് സമീപം തെരുവോര വാണിജ്യം തുടങ്ങി. ഇത് സന്ദര്‍ശകരെയും പരിസരവാസികളെയും ഏറെ ആകര്‍ഷിക്കുമെന്ന് ഡിപാര്‍ട്‌മെന്റ് ഓഫ് ടൂറിസം ആന്റ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് വ്യക്തമാക്കി.
80 വ്യാപാര സ്ഥാപനങ്ങളാണ് ഇവിടെ വില്‍പന നടത്തുന്നത്. സന്ദര്‍ശകര്‍ക്കായി സംഗീത വിരുന്നും മറ്റു കലാവിരുന്നുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി 30 വരെ നീണ്ടുനില്‍ക്കും. ശൈഖ മൈത ഹാശിര്‍ അല്‍ മക്തൂമിന്റെ വസ്ത്ര രൂപകല്‍പനാ പ്രദര്‍ശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഭക്ഷണ കേന്ദ്രങ്ങളും ഏര്‍പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest