Connect with us

Kerala

ഗൂഢാലോചനയെന്ന് ബാബു

Published

|

Last Updated

കൊച്ചി: ബാര്‍കോഴ കേസ് ഗൂഢാലോചനയുടെ ഭാഗമെന്ന് മന്ത്രി കെ ബാബു. കഴിഞ്ഞ ഡിസംബര്‍ 15ന് രാത്രി ഏഴിന് ശിവന്‍കുട്ടി എം എല്‍ എയുടെ വീട്ടില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബാര്‍ ഹോട്ടല്‍ ഉടമ അസോസിയേഷന്‍ ഭാരവാഹികളും തമ്മില്‍ യോഗം ചേര്‍ന്ന് യു ഡി എഫ് സര്‍ക്കാറിനെ താഴെയിറക്കണമെന്നൂം അതിനായി കുടുതല്‍ മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കണമെന്നും തീരുമാനമുണ്ടായി. അന്ന് ഇവര്‍ ചേര്‍ന്നെടുത്ത ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരെയുള്ള ബാര്‍ കോഴ ആരോപണമെന്നും ഇതിന്റെ രക്തസാക്ഷിയാണ് താനെന്നും മന്ത്രി കെ ബാബു പറഞ്ഞു.
അന്നേ ദിവസത്തെ ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നോക്കിയാല്‍ ഇത് വ്യക്തമാകും. ഗൂഢാലോചന നടന്നതായി താന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നതാണ്. എന്നാല്‍, സി പി എം നേതാക്കളുടെ പേര് താന്‍ ധാര്‍മികതയുടെ പേരില്‍ പുറത്തു പറഞ്ഞിരുന്നില്ല. ഇനിയും താന്‍ പേര് വെളിപ്പെടുത്താതിരിക്കുന്നത് ശരിയല്ല. ബാര്‍ ഉടമകള്‍ ആരെല്ലാമെന്ന് പിന്നീട് വെളിപ്പെടുത്തുമെന്നും ബാബു പറഞ്ഞു. പൂട്ടിയ ബാറുകള്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ തുറക്കില്ലെന്ന് പൊതുസമൂഹത്തിന് ഉറപ്പു നല്‍കാന്‍ സി പി എം തയ്യാറുണ്ടോയെന്നും കെ ബാബു ചോദിച്ചു.

Latest